വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ ച​ക്കി​ട്ട​പാ​റ ഫാ​മി​ലി വെ​ൽ​ഫ​യ​ർ സെ​ന്‍റ​ർ
Friday, May 10, 2024 5:09 AM IST
ച​ക്കി​ട്ട​പാ​റ: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന പു​ളി​ക്ക​ൽ​പ്പ​ടി​യി​ലെ ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സെ​ന്‍റ​റി​ൽ വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ല.

സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ദു​രി​ത​ത്തി​ൽ. 32 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പു​തു​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 2023 ജ​നു​വ​രി 29ന് ​ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്പ് ഇ​തെ​ല്ലാം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​പ്പോ​ൾ വെ​ള്ള​വും വെ​ളി​ച്ച​വും ഏ​ർ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് പ​ഞ്ചാ​യ​ത്തും ജ​ന​കീ​യ ആ​രോ​ഗ്യ സ​മി​തി​യു​മാ​ണ്.

പി​ഡ​ബ്ല്യു​ഡി. ഇ​ല​ക്ട്രി​ക്ക​ൽ വിം​ഗും ഇ​ക്കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം പു​ല​ർ​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. സ​മീ​പ​ത്തു നി​ന്നു വെ​ള്ളം ബ​ക്ക​റ്റി​ൽ ചു​മ​ന്ന് എ​ത്തി​ച്ചാ​ണ് ജീ​വ​ന​ക്കാ​രും സ​ന്ദ​ർ​ശ​ക​രും ടോ​യ്ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.