വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​രി​ങ്ക​ല്ല് വീ​ണ് ഫ​റോ​ക്ക് സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന് ദാ​രു​ണാ​ന്ത്യം
Friday, May 10, 2024 10:51 PM IST
കോ​ഴി​ക്കോ​ട്: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല​യി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​ല്ല് പ​തി​ച്ച് ഫ​റോ​ക്ക് സ്വ​ദേ​ശി​യാ​യ സൈ​നി​ക​ന് ദാ​രു​ണാ​ന്ത്യം. ചു​ങ്കം കു​ന്ന​ത്ത്മോ​ട്ട വ​ട​ക്കേ വാ​ൽ​പ​റ​ന്പി​ൽ അ​തി​പ​റ​ന്പ​ത്ത് ജ​യ​രാ​ജ​ന്‍റെ മ​ക​ൻ പി.​ആ​ദ​ർ​ശാ(27)​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ട് നാ​ട്ടി​ൽ എ​ത്തി​ക്കു​മെ​ന്ന് സൈ​നി​ക അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ര​സേ​ന 426 ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി​യി​ൽ സൈ​നി​ക​നാ​യ ആ​ദ​ർ​ശ് സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​ല​മു​ക​ളി​ൽ നി​ന്ന് ക​രി​ങ്ക​ല്ല് വീ​ഴു​ക​യാ​യി​രു​ന്നു ഷിം​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മൃ​ത​ദേ​ഹം.

ആ​റു​മാ​സം മു​ന്പ് വി​വാ​ഹി​ത​നാ​യ ആ​ദ​ർ​ശ് മൂ​ന്നു മാ​സം മു​ന്പാ​ണ് ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ​ത്. ഭാ​ര്യ: ആ​ദി​ത്യ. മാ​താ​വ്: ബ​ബി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ക്ഷ​യ്, അ​ന​ന്തു.