ഉദയഗിരി: ഉദയഗിരി സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ 25 മുതൽ ജനുവരി ഒന്നു വരെ നടക്കും. 25ന് പുലർച്ചെ 12ന് പാതിരാകുർബാന- പിറവി തിരുക്കർമങ്ങൾ, 5.30നും 7.30നും ക്രിസ്മസ് കുർബാന, വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസഫ് കളരിക്കൽ നേതൃത്വം നൽകും.
അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് പൂവൻപുഴ കാർമികനാകും. 26 മുതൽ 31 വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും. വിവിധ ദിവസങ്ങളിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് ഫാ. സേവ്യർ തേക്കനാൽ എംസിബിഎസ്, ഫാ. തോമസ് കുന്നേൽ, ഫാ. തോമസ് മേനെപ്പാട്ടുപടിക്കൽ, ഫാ. ജോസഫ് കൊരട്ടിപ്പറന്പിൽ, ഫാ. മാത്യു കായമ്മാക്കൽ, ഫാ. ദേവസ്യ നടുവത്തേട്ട്, ഫാ. ജോസഫ് ആനക്കല്ലിൽ, ഫാ. സെബാസ്റ്റ്യൻ പള്ളിച്ചാംകുടിയിൽ, ഫാ. മാത്യു വേങ്ങക്കുന്നേൽ എന്നിവർ കാർമികരാകും. 30ന് വൈകുന്നേരം 6.30ന് വാർഷികാഘോഷ ചടങ്ങിൽ ഫാ. ജോസഫ് തേനംമാക്കൽ അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ. 31ന് വൈകുന്നേരം 6.30ന് ബാൻഡ്, ചെണ്ട മേളങ്ങളുടെ അകന്പടിയോടെ പ്രദക്ഷിണം. രാത്രി എട്ടിന് ഡ്രാമാസ്കോപ്പ് ബൈബിൾ നാടകം.
തിരുനാൾ ദിനമായ ജനുവരി ഒന്നിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന സന്ദേശം എന്നിവയ്ക്ക് ഫാ. ജോസഫ് മാന്പള്ളിക്കുന്നേൽ നേതൃത്വം നൽകും.10ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവക്ക് ഫാ. തോമസ് മരശേരിയിൽ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12.30ന് പ്രദക്ഷിണം, കൊടിയിറക്ക്. വൈകുന്നേരം നാലിന് ഉണ്ണിശോ കപ്പേള വെഞ്ചരിപ്പിന് ഫാ. ഇമ്മാനുവേൽ ആട്ടേൽ കാർമികനാകും. 4.15ന് ലദീഞ്ഞ്, നൊവേന.