മരങ്ങാട്ടുപിള്ളി: കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച മരങ്ങാട്ടുപിളളി സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡ്, കാഞ്ഞിരക്കാട്ടുമന കെ.എന്‍. നീലകണ്ഠന് നമ്പൂതിരി, ഇരട്ടാനാല്‍ പി. കുമാരന് നായര്‍, തടത്തിക്കുന്നേല്‍ ടി.എം. ദേവസ്യ എന്നിവരുടെ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, മുന്‍ ബാങ്ക് പ്രസിഡന്റ് അബ്രാഹം മാത്യു തറപ്പിലിന്റെ സ്മരണയ്ക്കായി മീനച്ചില്‍ താലൂക്കിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എന്നിവ നല്കി .
മെഡിക്കല്‍ മിഷന് കോണ്‍ഗ്രിഗേഷനില്‍ അംഗമായ സിസ്റ്റര്‍ റോസ് വൈപ്പനയെയാണ് മികച്ച സാമൂഹ്യ പ്രവര്‍ത്തകയായി തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയത്. എംജി യൂണിവേഴ്സിറ്റിയില്‍ നിന്നു റാങ്കോടു കൂടി ഉന്നത വിജയം കരസ്ഥമാക്കിയ എം.കെ. ധന്യശ്രീ, റ്റോണു ജോയി, ചിത്രകലയില്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ മെറിന് മേരി ജെയിംസ്, നാഷണല്‍ ജൂഡോ ടൂര്‍ണമെന്റില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ അഞ്ജലി ഹേമചന്ദ്രന്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സില്‍ ഇടം നേടിയ ആദര്ശിക പ്രശോഭ് എന്നിവരെ അനുമോദിച്ചു.
ജോസ് കെ. മാണി എംപി അവാര്‍ഡ് വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കിയില്‍, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണസമിതിയംഗം ജോസ് പൊന്നംവരിക്കയില്‍, സിസ്റ്റര്‍ റോസ് വൈപ്പന, സെക്രട്ടറി വിന്‍സ് ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.