മുണ്ടക്കയം: റബർ വില സ്ഥിരതാ ഫണ്ട് അട്ടിമറിക്കുന്നതിലൂടെ മധ്യതിരുവതാംകൂറിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അതിജീവനത്തിനായി പോരാടുന്ന വിഴിഞ്ഞത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേരള കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുണ്ടക്കയം പെൻഷൻ ഭവനിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മറിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാജി അറത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് മജു പുളിക്കൻ, എം.വി. വർക്കി, അജീഷ് വേലനിലം, കുട്ടിയച്ചൻ അയിലൂക്കുന്നേൽ, ചാക്കോച്ചൻ വെട്ടിക്കാട്ട്, കുഞ്ഞുമോൻ അമ്പാട്ട്, രാജൻ ജോസഫ് കണ്ണിമല, ജോണി ആലപ്പാട്ട്, പി.ജെ. ഏബ്രഹാം പൂവത്തോലിൽ, സണ്ണി കാരന്താനം, തോമാച്ചൻ തടത്തിൽ എന്നിവർ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളികൾക്ക്
നീതി ഉറപ്പാക്കണം
മുണ്ടക്കയം: നിർധനരും നിഷ്കളങ്കരുമായ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലാക്കിയിരിക്കുന്ന കോർപറേറ്റ് ഭീമൻ അദാനിയുടെയും അദ്ദേഹത്തിന് കുഴലൂതുന്ന കേരള പോലീസിന്റെയും നടപടികളിൽ എകെസിസി മുണ്ടക്കയം ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു.
ടോമി കമ്പളന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, ജോയി പുളിക്കൽ, സണ്ണി വെട്ടുകല്ലേൽ, ജോജോ പാമ്പാടത്ത്, ഷേർലി നെല്ലിമല, ജോസ് ചെമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.