അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തുന്ന ചരിത്ര ബോധന സെമിനാർ ഇന്നു രാവിലെ 9.30നു പാരീഷ് ഹാളിൽ ആരംഭിക്കും.
പാരമ്പര്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വാമൊഴികളുടെയും രേഖകളുടെയും പിൻബലത്തിൽ അരുവിത്തുറയുടെ മാർത്തോമ നസ്രാണി പാരമ്പര്യത്തിന് ഊടും പാവും നൽകി പുതുലമുറയ്ക്കു കൈമാറുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. അരുവിത്തുറയും മാർത്തോമ നസ്രാണി പാരമ്പര്യവും എന്ന പേരിലാണ് ചരിത്ര പഠന ശിബിരം സംഘടിപ്പിക്കുന്നത്.
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിക്കും. റവ.ഡോ. സേവ്യർ കൂടപ്പുഴ, മോൺ, സെബാസ്റ്റ്യൻ വേത്താനത്ത്, റവ.ഡോ. പയസ് മലേക്കണ്ടത്തിൽ, റവ.ഡോ. ജയിംസ് പുലിയുറുമ്പിൽ, റവ.ഡോ. ജയിംസ് മംഗലത്ത്, ഡോ. ടി.സി. തങ്കച്ചൻ, അനിൽ മാനുവൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. സിബി ജോസഫ്, ഡോ. സണ്ണി കുര്യാക്കോസ്, ഫാ. ജോർജ് പുല്ലുകാലായിൽ, സിസ്റ്റർ ജെസി മരിയ തുടങ്ങിയവർ മോഡറേറ്ററായിരിക്കും.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, പി.സി. ജോർജ്, പ്രഫ. ലോപ്പസ് മാത്യു, ഡോ. റെജി മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളി, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ എന്നിവർ പ്രസംഗിക്കും.