കോട്ടയം: ബോധിധര്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 10-ാമത് വാര്‍ഷികാഘോഷങ്ങള്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ബോധിധര്‍മ പുരസ്കാരദാനം, ചികിത്സാ സഹായ വിതരണം, ഭക്ഷ്യക്കിറ്റ് വിതരണം, വനിത തൊഴില്‍ സഹായ വിതരണം എന്നിവയും നടന്നു. രാഷ്ട്രദീപിക, ആദിശക്തി സമ്മര്‍ സ്കൂള്‍, ജി. ശ്രീധരക്കുറുപ്പ്, പ്രഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, ശ്രീകുമാര്‍ ടി.ആര്. തെക്കേടത്ത്, ഡോ. പി.കെ. ബാലകൃഷ്ണന്, ആര്. അനിരുദ്ധന് എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചത്. തിടനാട് പഞ്ചായത്തില്‍നിന്നും ശുദ്ധജല വിതരണ പദ്ധതിക്കായി രണ്ടു സെന്റ് സ്ഥലം പഞ്ചായത്തിനു കൈമാറുന്നതിന്റെ അധികാര പത്രം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോര്‍ജിനു കൈമാറി.
ട്രസ്റ്റ് പ്രസിഡന്റ് പി.എം. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഹാഫീസി അബു ഷമാസ് മൗലവി, ജോസ് മാത്യു, മധുദേവാനന്ദ തിരുമേനി, കെ. ദേവ്, ബിന്ദുമോള്‍ ടി. പ്രസന്നന്, ശോശാമ്മ ബിജു, സുപ്രിയ ബി. പ്രസന്നന് എന്നിവര്‍ പ്രസംഗിച്ചു.