മണിമല: ഹോളിമാഗി ഇടവക യൂണിറ്റ് മാതൃ-പിതൃവേദി സജീവ അംഗത്വമുള്ളവര്‍ക്ക് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മാനേജ്മെന്റ് ബ്രോണ്‍സ് പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തി.
25 ശതമാനം ഡിസ്കൗണ്ട് ഈ പദ്ധതി നടപ്പിലാക്കിയതോടെ മണിമല ഹോളിമാഗി ഇടവകയിലെ മാതൃ-പിതൃവേദി അംഗങ്ങള്‍ക്ക് ലഭിക്കും. ചെത്തിപ്പുഴ ഹോസ്പിറ്റല്‍ എഴുപതു വര്‍ഷം പൂര്‍ത്തികരിക്കുന്ന വേളയിലാണ് പുതിയ പദ്ധതിയുടെ തുടക്കം.
ചെത്തിപ്പുഴ ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജേക്കബ് അത്തിക്കളം പദ്ധതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടര്‍ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു.
പിതൃവേദി പ്രസിഡന്റ് ജോസഫ് ആന്റണി ആലപ്പാട്ട്, മാതൃവേദി പ്രസിഡന്റ് കുസുമം അലക്സ് പാണ്ടിമാക്കല്‍, ഡയസമ്മ ചാക്കോ വലിയവീട്ടില്‍, ചങ്ങനാശേരി ചെത്തിപ്പുഴ ഹോസ്പിറ്റല്‍ ഫിനാന്‍സ് മാനേജര്‍ ബിജു ജോസഫ്, പിആര്‍ഒ അഭിലാഷ് ജോര്‍ജ് , സെന്റ് തോമസ് മണിമല സബ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് മാത്യു മുതലശേരി, മാതൃ-പിതൃവേദി യൂണിറ്റ് വൈസ് പ്രസിഡന്റ് എം.ജെ. വര്‍ഗീസ് മേലേടത്ത്, ട്രഷറര്‍ ജസ്റ്റിന് വര്‍ഗീസ് പൊരുന്നക്കോട്ട്, സെക്രട്ടറി ടോമി ആന്റണി ചെറ്റയില്‍, ജോയിന്റ് സെക്രട്ടറി ഷാജി ജോസഫ് വരിക്കാനിക്കല്‍, പ്രോലൈഫ് കോ-ഓര്‍ഡിനേറ്റര്‍ വി.കെ. മാത്യു വെച്ചൂര്‍, കൗണ്‍സിലര്‍ ജിബി ജോസഫ് നെല്ലേപറന്പില്, മാതൃവേദി വൈസ് പ്രസിഡന്റ് ഷേര്‍ളി ലാലി വെള്ളാപള്ളി, സെക്രട്ടറി സിമി അലോഷ്യസ് ളാനിത്തോട്ടം, ജോയിന്റ് സെക്രട്ടറി തോമസ് തെക്കേക്കര, ട്രഷറര്‍ മരിയ ആന്റണി ചെറ്റയില്‍, കൗണ്‍സിലര്‍ ആന്‍സി സെബാസ്റ്റ്യന്‍ ഏറത്തേടത്ത് എന്നിവര്‍ പ്രസംഗിച്ചു.