പൊൻകുന്നം: കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിൽ നിന്ന് കോഴിക്കോടിന് പുതിയ സർവീസ് തുടങ്ങി. രാവിലെ 4.50ന് പുറപ്പെടുന്ന ബസ് എറണാകുളം, പറവൂർ, കൊടുങ്ങല്ലൂർ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, യൂണിവേഴ്സിറ്റി വഴി കോഴിക്കോട് 12.15ന് എത്തും. വൈകുന്നേരം നാലിന് തിരികെ പുറപ്പെടുന്ന ബസ് രാത്രി 10.30ന് പൊൻകുന്നത്ത് എത്തും. സർവീസിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, സുമേഷ് ആൻഡ്രൂസ്, കെ.എ. എബ്രഹാം, ലീന കൃഷ്ണകുമാർ, അമ്പിളി ശിവദാസ്, എ.ടി. ഷിബു എന്നിവർ പങ്കെടുത്തു.
നാടകദിനാചരണം
പനമറ്റം: ദേശീയവായനശാല ഗുരുജനവേദി ലോകനാടകദിനാചരണം സംഘടിപ്പിച്ചു. എം.അജിത്ത്, പി. വിജയൻ, വി.ജി. മുരളീധരൻ, ജിഷമോൾ ടി. ചന്ദ്രൻ, ഷാജി എസ്. നായർ എന്നിവർ പ്രസംഗിച്ചു. നാടകഗാനങ്ങളുടെ അവതരണം നടത്തി.