കൊച്ചി: 25-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വിദ്യാർഥികൾ അക്ഷരദീപം തെളിച്ചു.
സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖരായ കെ.എൽ. മോഹനവർമ, ഡോ. എം.സി. ദിലീപ്കുമാർ, ശ്രീകുമാരി രാമചന്ദ്രൻ, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, റവ. ഡോ. ഏബ്രാഹം ഇരിന്പിനിക്കൽ, ഫാ. തോമസ് പുതുശേരി, പി. രാമചന്ദ്രൻ, ഇ.എൻ. നന്ദകുമാർ, സി.ജി. രാജഗോപാൽ, പി. സോമനാഥൻ, ലിജി ഭരത്, ഡോ. അന്പിളി ആർ. നായർ എന്നിവരെ സാക്ഷി നിർത്തിയാണ് വിദ്യാർഥികളായ തേജാ സുനിൽ, അദ്വൈത ശിവ, ഗായത്രി മേനോൻ, ചിറ്റൂരി ഋത്വിക, സ്റ്റീവ് ഫ്രാൻസിസ് എന്നിവർ ചേർന്ന് ദീപം തെളിച്ചത്.
10ന് വൈകിട്ട് നാലിന് പ്രശസ്ത ഹിന്ദി സാഹിത്യകാരനും സരസ്വതി സമ്മാൻ പുരസ്കാര ജേതാവുമായ ഗോവിന്ദ് മിശ്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.