ഫു​ൾ എ ​പ്ല​സ് നേ​ടി ഇ​ര​ട്ട​ക​ളും മൂ​വ​ർ​സം​ഘ​വും
Thursday, May 9, 2024 4:16 AM IST
കോ​ത​മം​ഗ​ലം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ആ​റ് ജോ​ഡി ഇ​ര​ട്ട​ക​ളും ഒ​രു മൂ​വ​ർ സം​ഘ​വും കോ​ത​മം​ഗ​ല​ത്തി​ന് അ​ഭി​മാ​ന​മാ​യി. ഒ​രു​മി​ച്ച് ജ​നി​ച്ച് വ​ള​ർ​ന്ന് ഒ​രേ ക്ലാ​സു​ക​ളി​ലൂ​ടെ പ​ത്താം ക്ലാ​സ് വ​രെ എ​ത്തി​യ ആ​റു​ജോ​ഡി ഇ​ര​ട്ട​ക​ളും ഒ​രു മൂ​വ​ർ സം​ഘ​വു​മാ​ണ് അ​ഭി​മാ​ന നേ​ട്ട​മാ​യ​ത്. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് മൂ​ന്ന് ജോ​ഡി ഇ​ര​ട്ട​ക​ൾ​ക്കൊ​പ്പം ഒ​രു മൂ​വ​ർ സം​ഘ​വും വി​ജ​യം കൈ​വ​രി​ച്ച​ത്.

വാ​ളാ​ച്ചി​റ ത​ട്ടാ​യ​ത്ത് (മൂ​ല​യി​ൽ) അ​ബൂ​ബ​ക്ക​ർ (സി​ദ്ദീ​ഖ്) ഖ​ദീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​യി​ഷ മെ​ഹ​റി​ൻ, അ​ഫ്ര ഷ​ഹാ​ന, ഫാ​ത്തി​മ ഷെ​റി​ൻ എ​ന്നീ മൂ​വ​ർ സം​ഘ​വും കു​ത്തു​കു​ഴി വ​ലി​യ​പാ​റ പ​ണ്ടാ​ര​ത്തു​കു​ടി​യി​ൽ ശ്രീ​ധ​ര​ൻ-​ശ​ശി​ക​ല ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ പി.​എ​സ്. ശ്രേ​യ​സ്, പി.​എ​സ്. ശ്രാ​വ​ണ്‍, അ​ന്പ​ല​പ്പ​റ​ന്പ് ന​രീ​ക്ക​ൽ പ്ര​ഭാ​ക​ര​ൻ സു​ശീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​തു​ൽ പ്ര​ഭാ​ക​ര​ൻ, ആ​ദി​ത്യ പ്ര​ഭാ​ക​ര​ൻ, പി​ണ്ടി​മ​ന പാ​ല​യം​പ​ടി​ക്ക​ൽ മ​നാ​ഫ് റി​യ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഹ​ഫ്സ മ​നാ​ഫ്, ഹാ​ഫി​സ് മ​നാ​ഫ് എ​ന്നീ ഇ​ര​ട്ട​ക​ളു​മാ​ണ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​ത്.

കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഇ​ര​ട്ട​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്. നെ​ല്ലി​ക്കു​ഴി ന​രീ​ക്കാ​മ​റ്റം എ​ൻ.​എം. ഷം​സു​ദ്ദീ​ൻ പി.​എം. സ​ജ​ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫാ​യി​സ ഷം​സു​ദ്ദീ​ൻ, ഫൗ​സി​യ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കാ​ണു നേ​ട്ടം.

കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ര​ണ്ട് ജോ​ടി ഇ​ര​ട്ട​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്. മാ​ലി​പ്പാ​റ കൊ​ടി​യാ​റ്റ് ഷി​ജു കെ. ​വ​ർ​ഗീ​സ് മ​ഞ്ജു ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ എ​യ്ഞ്ച​ലി​ന കെ. ​ഷി​ജു, ഇ​സ​ബെ​ല്ല കെ. ​ഷി​ജു, വേ​ങ്ങൂ​ർ കോ​ലാ​ഞ്ഞി​യി​ൽ കെ.​എം. ബെ​ന്നി​സി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ന്ന ബെ​ന്നി, ഹ​ന്ന ബെ​ന്നി എ​ന്നി​വ​ർ​ക്കാ​ണു നേ​ട്ടം.