പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി
Thursday, May 9, 2024 4:33 AM IST
കൊ​ച്ചി: കൊ​ല്ലം പ​ര​വൂ​ര്‍ കോ​ട​തി​യി​ലെ എ​പി​പി ആ​യി​രു​ന്ന എ​സ്. അ​നീ​ഷ്യ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സ് കു​റ്റാ​രോ​പി​ത​ര്‍​ക്കു​വേ​ണ്ടി അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഓ​ഫി​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി.

ജ​സ്റ്റി​സ് ഫോ​ര്‍ അ​നീ​ഷ്യ ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​മ്പാ​റ​യി​ലെ പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്കാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. വ​ഞ്ചി സ്‌​ക്വ​യ​റി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് അ​നീ​ഷ്യ​യു​ടെ മാ​താ​വ് പി.​എം. പ്ര​സ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​സ്റ്റീ​സ് ഫോ​ര്‍ അ​നീ​ഷ്യ ഐ​ക്യ​ദാ​ര്‍​ഢൃ സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​ഇ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ഷ്യ​യു​ടെ പി​താ​വ് കെ.​സ​ത്യ​ദേ​വ​ന്‍, പ്ര​ഫ.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍, സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍, അ​ഡ്വ. ര​ശ്മി, പ്ര​ഫ.​സൂ​സ​ന്‍ ജോ​ണ്‍, എ​സ്. മി​നി, അ​ഡ്വ. വി.​എം. മൈ​ക്കി​ള്‍, ജ്യോ​തി നാ​ര​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.