ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊലപാതകം: "അ​തി​ജീ​വി​ത'പ​രാ​മ​ര്‍​ശ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി
Thursday, May 9, 2024 4:33 AM IST
കൊ​ച്ചി: ന​വ​ജാ​ത ശി​ശു​വി​നെ അ​മ്മ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ഹു​നി​ല കെട്ടിടത്തില്‍ നി​ന്നും പു​റ​ത്തേ​ക്കെ​റി​ഞ്ഞ കേ​സി​ല്‍ പ്ര​തി​യാ​യ യു​വ​തി​യെ ‘അ​തി​ജീ​വി​ത’ എ​ന്നു പ​രാ​മ​ര്‍​ശി​ച്ച കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ്യാം​സു​ന്ദ​റി​ന്‍റെ ഈ ​പ​രാ​മ​ര്‍​ശ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​മോ​ന്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ മൂ​ന്നി​ന് രാ​വി​ലെ​യാ​ണ് വീ​ട്ടി​ല്‍ വ​ച്ച് ര​ഹ​സ്യ​മാ​യി യു​വ​തി പ്ര​സ​വി​ച്ച​ത്. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഫ്ലാ​റ്റി​ല്‍ നി​ന്നും താ​ഴേ​യ്ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വ​തി റി​മാ​ന്‍​ഡി​ലാ​ണ്. നി​ല​വി​ല്‍ ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലാ​ണി​വ​ര്‍. സം​ഭ​വം ന​ട​ന്ന​തി​ന് പി​ന്നാ​ലെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ര്‍ യു​വ​തി​യെ അ​തി​ജീ​വി​ത എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്.