വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡ്
വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡ്
Wednesday, April 10, 2024 2:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വേ​​​ന​​​ൽ ക​​​ടു​​​ത്ത​​​തോ​​​ടെ ഓ​​​രോ ദി​​​വ​​​സ​​​വും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി കു​​​തി​​​ക്കു​​​ന്നു.

തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം 110.10 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​യി ഉ​​​യ​​​ർ​​​ന്നു സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി 108.22 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റെ​​​ന്ന റി​​​ക്കാ​​​ർ​​​ഡാ​​​ണു തി​​​ങ്ക​​​ളാ​​​ഴ്ച മ​​​റി​​​ക​​​ട​​​ന്ന​​​ത്.


തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത​​യും സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി. 5487 മെ​​​ഗാ​​​വാ​​​ട്ടാ​​​യി​​​രു​​​ന്നു തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ പീ​​​ക്ക് ടൈ​​​മി​​​ലെ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത. 5412 മെ​​​ഗാ​​​വാ​​​ട്ട് ആ​​​യി​​​രു​​​ന്നു ഇ​​​തി​​​നു മു​​​ൻ​​​പ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​ക​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.