സ​​ത്കാ​​ര​​ത്തി​​നി​​ടെ​​ സം​​ഘ​​ര്‍​ഷ​​ം: യു​​വാ​​വ് കു​​ത്തേ​​റ്റു മ​​രി​​ച്ചു
സ​​ത്കാ​​ര​​ത്തി​​നി​​ടെ​​ സം​​ഘ​​ര്‍​ഷ​​ം:  യു​​വാ​​വ് കു​​ത്തേ​​റ്റു മ​​രി​​ച്ചു
Monday, April 29, 2024 4:20 AM IST
പാ​ലാ: പ്ര​വി​ത്താ​ന​ത്ത് സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. പ്ര​വി​ത്താ​നം ചെ​റി​യ​ന്‍​മാ​ക്ക​ല്‍ ലി​ബി​ന്‍ ജോ​സ് (28)ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​ങ്ക​ര ക​ണി​യാ​ന്‍​മു​ക​ളി​ല്‍ ബി​നീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഈ ​വീ​ട്ടി​ൽ ന​ട​ന്ന ആ​ഘോ​ഷച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ രാ​ത്രി​യി​ല്‍ ചീ​ട്ടു​ക​ളി​ക്കു​ക​യും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ ക​ത്രി​ക​കൊ​ണ്ടു​ള്ള കു​ത്തേ​റ്റാ​ണ് ലി​ബി​ന്‍ മ​രി​ച്ച​ത്. കു​ത്തേ​റ്റ ലി​ബി​നെ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലി​ബി​ന്‍റെ സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍.

സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ പാ​ലാ പ​രു​മ​ല​ക്കു​ന്ന് പു​ത്ത​ന്‍ പു​ര​യ്ക്ക​ല്‍ അ​ഭി​ലാ​ഷ് ഷാ​ജി (30), ക​ണി​യാ​ന്‍​മു​ക​ളി​ല്‍ നി​ര്‍​മ​ല ( 55), ഇ​വ​രു​ടെ ബ​ന്ധു എ​റ​ണാ​കു​ളം സ്വ​ദേ​ശി ബെ​ന്നി (34) എ​ന്നി​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ബെ​ന്നി​ക്കും കു​ത്തേ​റ്റി​ട്ട​ണ്ട്. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​ഭി​ലാ​ഷാ​ണ് കു​ത്തി​യ​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പ്ര​തിയുടെ അ​റ​സ്റ്റ് പോ​ലീ​സ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.