യൂറോപ്യൻ ക്വാർട്ടർ
Saturday, July 5, 2025 1:05 AM IST
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഈ രാത്രി യൂറോപ്യൻ പോരാട്ടം.
ക്വാർട്ടർ ഫൈനലിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി ജർമനിയിൽനിന്നുള്ള ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇന്ത്യൻ സമയം ഇന്നു രാത്രി 9.30നാണ് ഈ ഗ്ലാമർ പോരാട്ടം. ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമാണ് ബയേണ്‍. നാല് മത്സരങ്ങളിൽനിന്ന് 16 ഗോളുകൾ.
പുലർച്ചെ 1.30നു സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും ജർമൻ ടീം ബൊറൂസിയ ഡോർട്ട്മുണ്ടും ഏറ്റുമുട്ടും. പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ടീം യുവന്റസിനെയാണ് റയൽ കീഴടക്കിയത്.