ഗുജറാത്തിൽ പോളിംഗ് 63.31%
Saturday, December 3, 2022 1:55 AM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ രേഖപ്പെടുത്തിയത് 63.31 ശതമാനം പോളിംഗ്.
2017നെ അപേക്ഷിച്ച് മൂന്നു ശതമാനം പോളിംഗ് കുറവാണു രേഖപ്പെടുത്തിയത്. 66.75 ശതമാനമായിരുന്നു 2017ലെ പോളിംഗ്. 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും.