രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നു പി​ന്തു​ണ​യു​മാ​യി ന​ടി ശോ​ഭ​ന
രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നു  പി​ന്തു​ണ​യു​മാ​യി ന​ടി ശോ​ഭ​ന
Tuesday, April 16, 2024 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ന​​​ടി ശോ​​​ഭ​​​ന. വി​​​ഷു​​​ദി​​​ന​​​ത്തി​​​ൽ രാ​​​ജീ​​​വി​​​നൊ​​​പ്പം റോ​​​ഡ് ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്താ​​​ണു ത​​​ന്‍റെ പി​​​ന്തു​​ണ ശോ​​​ഭ​​​ന അ​​​റി​​​യി​​​ച്ച​​​ത്.

തു​​ട​​ർ​​ന്ന് ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജീ​​​വി​​​ൽനി​​​ന്നു ശോ​​​ഭ​​​ന വി​​​ഷുക്കൈനീ​​​ട്ടം സ്വീ​​​ക​​​രി​​​ച്ചു. വി​​​ഷു​​​ദി​​​നം ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്ക് ആ​​​രം​​​ഭി​​​ച്ച വാ​​​ഹ​​​ന പ്ര​​​ച​​​ര​​​ണ ജാ​​​ഥ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു മ​​​ണി​​​യോ​​​ടെ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ടി​​​ബി ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ശോ​​​ഭ​​​ന രാ​​​ജീ​​​വി​​​നൊ​​​പ്പം റോ​​​ഡ് ഷോ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.


നൂ​​​റു​​​ക​​​ണ​​​ക്കി​​​നു സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​യേ​​​യും ശോ​​​ഭ​​​ന​​​യെ​​​യും കാ​​​ണാ​​​നെ​​​ത്തി. ബൈ​​​ക്കു​​​റാ​​​ലി​​​യു​​​ടെ​​​യും ചെ​​​ണ്ടമേ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു റോ​​​ഡ് ഷോ. ​​​നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര അ​​​മ്മ​​​ൻ​​​കോ​​​വി​​​ൽ ജം​​​ഗ്ഷ​​​നി​​​ൽ റോ​​​ഡ് ഷോ ​​​സ​​​മാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.