ഇറാൻ പിടിച്ചെടുത്ത കപ്പലിൽ വാഴൂർ സ്വദേശിനിയും
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ വാഴൂർ സ്വദേശിനിയും
Tuesday, April 16, 2024 2:08 AM IST
വാ​ഴൂ​ർ: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ൽ വാ​ഴൂ​ർ സ്വ​ദേ​ശി​നി​യും. തൃ​ശൂ​ർ വെ​ളു​ത്തൂ​ർ സ്വ​ദേ​ശി​ക​ളും വാ​ഴൂ​രി​ൽ താ​മ​സ​ക്കാ​രു​മാ​യ പു​തു​മ​ന വീ​ട്ടി​ൽ ബി​ജു ഏബ്രഹാ​മി​ന്‍റെ​യും ബീ​ന​യു​ടെ​യും മ​ക​ൾ ആ​ന്‍റ​സ ജോ​സ​ഫ് (21) ആ​ണ് ക​പ്പ​ലി​ലു​ള്ള നാ​ലാ​മ​ത്തെ മ​ല​യാ​ളി.

ശ​നി​യാ​ഴ്ച​യാ​ണ് ആ​ന്‍റ​സ​യു​ടെ കു​ടും​ബം കൊ​ടു​ങ്ങൂ​രി​ലെ കാ​പ്പു​കാ​ട്ടു വീ​ട്ടി​ലേ​ക്ക് താ​മ​സ​മാ​ക്കി​യ​ത്. അ​ടു​ത്ത ദി​വ​സം ആ​ന്‍റ​സ എ​ത്താ​നി​രി​ക്കെ പു​തി​യ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​വ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. ഇ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് ആ​ന്‍റ​സ​യു​ടെ കു​ടും​ബം.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും നോ​ർ​ക്ക അ​ധി​കൃ​ത​രും ബ​ന്ധ​പ്പെ​ടു​ക​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും അ​റി​യി​ച്ച​താ​യി പി​താ​വ് ബി​ജു ഏബ്ര​ഹാം പ​റ​ഞ്ഞു. ഒ​രു​വ​ർ​ഷം മു​ന്പാ​ണ് ആ​ന്‍റ​സ മും​ബൈ​യി​ലെ എം​എ​സ്‌​സി ഷി​പ്പിം​ഗ് ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച​ത്.


ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​തു മാ​സം മു​ന്പാ​ണ് പോ​ർ​ച്ചു​ഗ​ൽ ക​പ്പ​ലി​ൽ എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ന്‍റ​സ​യു​മാ​യി കു​ടും​ബം അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​ത്.

ക​പ്പ​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്കയാ​ത്ര​യി​ലാ​യി​രു​ന്നു​വെ​ന്ന് അ​ന്ന് പ​റ​ഞ്ഞി​രു​ന്നു. മ​ക​ൾ സു​ര​ക്ഷി​ത​യാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ വി​ളി​ച്ച​റി​യി​ച്ച​താ​യി ബി​ജു ഏബ്ര​​ഹാം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.