മൂന്നാംഘട്ടത്തിൽ 66% പോളിംഗ്
Tuesday, April 23, 2019 11:30 PM IST
ന്യൂഡൽഹി: 116 ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് ഉയരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. ബംഗാളിൽ പോളിംഗ് ബൂത്തിനു പുറത്ത് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഗുജറാത്തിലെയും കേരളത്തിലെയും മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ വോട്ടെടുപ്പ് നടന്നു.