സമൂഹമാധ്യമ അക്കൗണ്ടുകൾ: വിമർശനത്തിൽ കഴന്പില്ലെന്ന് കേന്ദ്രം
Wednesday, July 9, 2025 6:11 AM IST
ന്യൂഡല്‍ഹി: ആഗോള വാര്‍ത്താ വിതരണ ഏജൻസിയായ റോയിട്ടേഴ്സിന്റേതുള്പ്പെടെ 2,300 അക്കൗണ്ടുകള്‍ ബ്ലോക്ക്ചെയ്യാന് നിർദേശിച്ച കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതിയലുള്ള എക്സ്. കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമങ്ങള്‍ക്കുനേരെയുള്ള നിയന്ത്രണമാണെന്ന് എക്സ് ആരോപിച്ചു. അതേസമയം ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും എക്സുമായി സഹകരിച്ച് പ്രശ്നം പരിഹിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രം വിശദീകരിച്ചു.
2,355 സമൂഹമാധ്യമഅക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ മൂന്നാംതീയതി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്നാണ് എക്സ് ആരോപിച്ചത്. കാരണമൊന്നും പറയാതെയാണു നിര്‍ദേശം. ഒരു മണിക്കൂറിനുള്ളില്‍ നടപടിവേണമെന്നും നിർദേശിച്ചിരുന്നു. കൂടാതെ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കണമെന്നു പറഞ്ഞതായും റിപ്പോർട്ടുണ്ട്.