ക​​​​​ട​​​​​ലൂ​​​​​ർ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ ക​​​​​ട​​​​​ലൂ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ൽ സ്കൂ​​​​​ൾ വാ​​​​​നി​​​​​ൽ പാ​​​​​സ​​​​​ഞ്ച​​​​​ർ ട്രെ​​​​​യി​​​​​നി​​​​​ടി​​​​​ച്ച് മൂ​​​​​ന്നു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു. ഒ​​​​​രു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക്കും വാ​​​​​ൻ ഡ്രൈ​​​​​വ​​​​​ർ​​​​​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റു. ലെ​​​​​വ​​​​​ൽ ക്രോ​​​​​സി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ഗേ​​​​​റ്റ് കീ​​​​​പ്പ​​​​​റെ സ​​​​​തേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു. ഇ​​​​​യാ​​​​​ളെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. അ​​​​​പ​​​​​ക​​​​​ട​​​​​സ​​​​​മ​​​​​യം നാ​​​​​ലു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ഡ്രൈ​​​​​വ​​​​​റു​​​​​മാ​​​​​യി​​​​​രു​​​​​ന്നു വാ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 7.45ന് ​​​​​ക​​​​​ട​​​​​ലൂ​​​​​രി​​​​​നും ആ​​​​​ല​​​​​പ്പാ​​​​​ക്ക​​​​​ത്തി​​​​​നും മ​​​​​ധ്യേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. സ്കൂ​​​​​ൾ വാ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ ലെ​​​​​വ​​​​​ൽ ക്രോ​​​​​സിം​​​​​ഗ് ഗേ​​​​​റ്റ് ക​​​​​ട​​​​​ക്ക​​​​​വേ വി​​​​​ല്ലു​​​​​പു​​​​​രം-​​​​​ മൈ​​​​​ലാം​​​​​തു​​​​​റെ പാ​​​​​സ​​​​​ഞ്ച​​​​​ർ ഇ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സ്കൂ​​​​​ൾ വാ​​​​​ൻ ഡ്രൈ​​​​​വ​​​​​റു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ്, അ​​​​​ട​​​​​ച്ചി​​​​​ട്ടി​​​​​രു​​​​​ന്ന ഗേ​​​​​റ്റ് ഗേ​​​​​റ്റ്മാ​​​​​ൻ തു​​​​​റ​​​​​ന്ന​​​​​തെ​​​​​ന്ന് സ​​​​​തേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഗേ​​​​​റ്റ് തു​​​​​റ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് പ​​​​​രി​​​​​ക്കേ​​​​​റ്റ പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യും വാ​​​​​ൻ ഡ്രൈ​​​​​വ​​​​​ർ ശ​​​​​ങ്ക​​​​​റും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.


മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ​​​​​യും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​വ​​​​​ർ​​​​​ക്ക് 2.5 ല​​​​​ക്ഷം രൂ​​​​​പ​​​​​യും ചെ​​​​​റി​​​​​യ പ​​​​​രി​​​​​ക്കു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് 50,000 രൂ​​​​​പ​​​​​യും റെ​​​​​യി​​​​​ൽ​​​​​വേ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.
മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് ത​​​​​മി​​​​​ഴ്നാ​​​​​ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​ൻ അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.