ഓ​ക്സി​ജ​ൻ കി​ട്ടാ​തെ കൊ​റോ​ണ രോ​ഗ​ബാ​ധി​ത​ൻ മ​രി​ച്ചു
Thursday, May 13, 2021 1:19 AM IST
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ കൊ​റോ​ണ രോ​ഗ​ബാ​ധി​ത​ൻ മ​രി​ച്ചു. സു​ലൂ​ർ സ്വ​ദേ​ശി​യാ​യ 86 വ​യ​സു​ള്ളയാളാ​ണ് മ​രി​ച്ച​ത്. ഗ​വ. ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ഓ​ക്സി​ജ​ൻ ബെ​ഡു​ക​ൾ ഇ​ല്ലാ​തെ ധാ​രാ​ളം രോ​ഗി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​നി​ല​യി​ൽ ഓ​ക്സി​ജ​ൻ ബെ​ഡി​നാ​യി ആം​ബു​ല​ൻ​സി​ൽ കാ​ത്തി​രു​ന്ന വൃ​ദ്ധ​ൻ ശ്വാ​സം ല​ഭി​ക്കാ​തെ മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.