കൂട്ടമാനഭംഗത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി
Tuesday, September 21, 2021 11:52 PM IST
മുംബൈ: മഹാരാഷ്ട്രയിൽ കൂട്ട മാനഭംഗത്തിനിരയായ പതിനാറുകാരി വിഷം കഴിച്ച് ജീവനൊടുക്കി. പർഭനി ജില്ലയിലാണു സംഭവം. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ മൂന്നു പേരാണു സോൻപേട്ട് മേഖലയിൽ സെപ്റ്റംബർ 12നു പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതത്.
ഇവരെ പിടികൂടിയിരുന്നു. സെപ്റ്റംബർ 14നാണ് പെൺകുട്ടി വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം മരിച്ചു. പെൺകുട്ടിക്കു പരിചയമുള്ളയാളാണ് പ്രതികളിലൊരാൾ.