നടി ആകാൻക്ഷയുടെ മരണം: ഭോജ്പൂരി ഗായകനും സഹോദരനുമെതിരേ കേസ്
Tuesday, March 28, 2023 1:15 AM IST
വാരാണസി(യുപി): ഭോജ്പൂരി നടി ആകാൻക്ഷാ ദുബെ ജീവനൊടുക്കിയ സംഭവത്തിൽ ഗായകൻ സമർ സിംഗിനും സഹോദരനുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
25കാരിയായ നടിയെ വാരാണസിയിലെ ഒരു ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തുകായിരുന്നു. നടിയുടെ അമ്മ മധു ദുബെയുടെ പരാതിയിലാണ് കേസുടുത്തതെന്ന് സാരാനാഥ് പോലീസ് അറിയിച്ചു.