ജമ്മുകാഷ്മീരിന് വൈകാതെ സംസ്ഥാന പദവി: മോദി
Saturday, April 13, 2024 1:52 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിന് സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉധംപുരിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീവ്രവാദം, അതിർത്തി കടന്നുള്ള വെടിവയ്പ്, കല്ലേറ് എന്നിവ ഭയക്കാതെയുള്ള തെരഞ്ഞെടുപ്പായിരിക്കും ജമ്മുകാഷ്മീരിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജമ്മുകാഷ്മീരിലെ ജനങ്ങളുടെ ദീർഘനാളത്തെ ദുരിതങ്ങൾക്ക് അറുതിവരുത്തുമെന്ന തന്റെ വാഗ്ദാനം നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു.