കർതാർപുർ സാഹിബ് ഇടനാഴിവഴിയുള്ള തീർഥാടനം നിർത്തിവച്ചു
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: കർതാർപുർ സാഹിബ് ഇടനാഴി വഴിയുള്ള സിക്കുകാരുടെ തീർഥാടനം നിർത്തിവച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
അതിർത്തിയിലെ ഗുരുദ്വാരകളിൽ നിന്നു മതഗ്രസ്ഥം താത്കാലികമായി മാറ്റും. പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് ആനുപാതികമായും മതിയായ രീതിയിലും ഇന്ത്യ പ്രതികരിച്ചുവെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. അടുത്ത നടപടികളെക്കുറിച്ചു കൂടുതൽ വിശദീകരിച്ചതുമില്ല.
സർഗോധ വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന പാകിസ്ഥാൻ എഫ് -16 യുദ്ധവിമാനങ്ങളും ജെഫ് -17 തണ്ടർ ജെറ്റുകളും വെടിവച്ചിട്ടതായി ഇന്ത്യൻ സേന അവകാശപ്പെട്ടു. ഉധംപുർ, സാംബ, ജമ്മു, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി.
വ്യോമാതിർത്തി ലംഘിച്ചതിനു പുറമേ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ വധിച്ചതായും സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.
ആഎസ് പുര, ആർനിയ, സാംബ, ഹിരാനഗർ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ ജമ്മുവിലും രാജസ്ഥാനിലെ ജയ്സാൽമേറിലും ഇന്നലെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.