എടിഎമ്മുകൾ അടച്ചിടുമെന്നത് വ്യാജ സന്ദേശമെന്ന് പൊതുമേഖലാ ബാങ്കുകൾ
Saturday, May 10, 2025 2:04 AM IST
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ എടിഎമ്മുകൾ അടച്ചിടുന്നെന്ന സന്ദേശം വ്യാജമാണെന്നു പൊതുമേഖലാ ബാങ്കുകൾ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കാരണം വരും ദിവസങ്ങളിൽ എടിഎമ്മുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൈബർ-അറ്റാക്ക് നടക്കാന്‍ സാധ്യതയുള്ളതിനാലാണ് എടിഎമ്മുകള്‍ അടച്ചിടുന്നതെന്നും വെള്ളിയാഴ്ച ആരും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ നടത്താന്‍ പാടില്ലെന്നുമായിരുന്നു വ്യാജ സന്ദേശത്തിലെ നിർദേശം.
സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എക്സ് പോസ്റ്റിൽ പറഞ്ഞു.