ബലൂചിസ്ഥാനിലും അടിപതറി പാക് സൈന്യം
Saturday, May 10, 2025 2:04 AM IST
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാക് സൈന്യത്തിനു തലവേദനയായി ബലൂചിസ്ഥാനിൽ വിമതരുടെ മുന്നേറ്റും. ബലൂച് നഗരമായ ക്വറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎ) ഏറ്റെടുത്തു.
പഹൽഗാം ആക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ പാക് സൈന്യത്തിനെതിരേ ബലൂച് വിമതർ പോരാട്ടം ശക്തമാക്കിയിരുന്നു. ക്വറ്റയിലെ ജംഗിൾബാഗിൽ അജ്ഞാതസംഘം പാക് സൈന്യത്തിന്റെ ക്യാന്പ് ആക്രമിച്ചു. രണ്ടു തവണ സ്ഥലത്ത് സ്ഫോടനം ഉണ്ടായി.
സായുധസംഘം ക്വറ്റയിലെ ഹസാര നഗരത്തിലും ആക്രമണം നടത്തി. വെടിയൊച്ചകളും സ്ഫോടനശബ്ദവും പലതവണ മുഴങ്ങിയെന്നാണു റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ സേനയ്ക്കും അവരെ സഹായിക്കുന്നവർക്കുമെതിരേ ആറ് സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി വിമതർ പ്രസ്താവനയിൽ പറഞ്ഞു.