കെ ഫോണിന് നാഷണൽ ലൈസൻസ്
Wednesday, June 25, 2025 1:43 AM IST
തിരുവനന്തപുരം: ദേശീയ തലത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഐഎസ്പി എ (ഇൻർനെറ്റ് സർവീസ് പ്രൊവൈഡർ - കാറ്റഗറി എ) ലൈസൻസ് കരസ്ഥമാക്കി കെഫോണ്‍. ഇതോടെ കെ ഫോണിലൂടെ രാജ്യത്തെവിടെയും ഇന്റർനെറ്റ് സർവീസ് നൽകാനാകും.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡിഒടി എഎസ് ഡിവിഷൻ അണ്ടർ സെക്രട്ടറി ദിലീപ് സിംഗ് സംഗാർ കെഫോണ്‍ എംഡി ഡോ. സന്തോഷ് ബാബുവിന് സർട്ടിഫിക്കറ്റ് കൈമാറി.