ഏഥർ റീട്ടെയിൽ ശൃംഖല ഇരട്ടിയാക്കും
Thursday, June 19, 2025 11:54 PM IST
കൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് 2026 സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ശൃംഖല 700 എക്സ്പീരിയൻസ് സെന്ററുകളായി (ഇസി) വർധിപ്പിക്കും.
ഇതോടെ ഏഥറിന്റെ നിലവിലെ സാന്നിധ്യം ഇരട്ടിയാക്കും. ഇതു രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഏഥർ സ്കൂട്ടർ അറിയുന്നതിനും ടെസ്റ്റ് റൈഡ് ചെയ്യുന്നതും സ്വന്തമാക്കുന്നതും എളുപ്പമാക്കുമെന്ന് അധികൃതർ അറിയിച്ചു.