ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്
Wednesday, June 18, 2025 1:01 AM IST
കൊച്ചി: രാജ്യമെമ്പാടുമുള്ള ലുലു സ്റ്റോറുകളിൽനിന്ന് ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഫാഷൻ ഐറ്റങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് നൽകി ഫെഡറൽ ബാങ്ക്.
ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഓഫർ.
ഫെഡറൽ ബാങ്ക് ആരംഭിച്ച "സേവിങ്സ് കി വിദ്യ’ കാമ്പയിനിന്റെ ഭാഗമായുള്ള ഓഫർ ജൂൺ 30 വരെ ലഭിക്കും. ഓഫർ ലഭിക്കാനായി പർച്ചേസ് ചെയ്യേണ്ട കുറഞ്ഞ തുക 5000 രൂപയാണ്. ഡിസ്കൗണ്ട് തുക പരമാവധി 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫെഡറൽ ബാങ്ക് വെബ്സൈറ്റ് www.federalbank.co.in സന്ദർശിക്കുക.