ഇസുസു ഐ-കെയര്‍ സർവീസ് ക്യാമ്പ്
Wednesday, June 18, 2025 1:01 AM IST
കൊച്ചി: ഇസുസു മോട്ടോര്‍ ഇന്ത്യ ഐ-കെയര്‍, ഡി-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്യുവികള്‍ക്കും വേണ്ടി നടത്തുന്ന മൺസൂൺ സർവീസ് ക്യാമ്പ് ആരംഭിച്ചു.
21 വരെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലെറ്റുകളില് സർവീസ് ലഭ്യമാണ്.
ഉപഭോക്താക്കള്‍ക്ക് സര്‍വീസിനായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, പണിക്കൂലിയിൽ 10 ശതമാനം, പാർട്സിനും ഫ്ലൂയിഡുകൾക്കും അഞ്ച്ശതമാനം കിഴിവ് തുടങ്ങിയവ ലഭ്യമാണ്. സര്‍വീസ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഇസുസു ഡീലര്‍ ഔട്ട്ലറ്റില് ബന്ധപ്പെടാം.