മിറ്റ്സിൽ നിക്ഷേപവുമായി റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്
Wednesday, June 18, 2025 1:01 AM IST
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക ഇന്നൊവേഷൻ സേവനദാതാവായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്, കൊച്ചിയിലെ ഡേറ്റാ എൻജിനിയറിംഗ് സ്ഥാപനമായ മിറ്റ്സ് എഐ മൈൻഡ്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തി.
ഡേറ്റാ എൻജിനിയറിംഗ്, ഡേറ്റാ ഓപ്സ് എന്നിവയ്ക്കായി സെന്റർ ഓഫ് എക്സലൻസ് സംയുക്തമായി ആരംഭിക്കാനാണ് ഈ നിക്ഷേപം.
റിഫ്ളക്ഷൻസിന്റെ ആഗോള ഉപഭോക്താക്കൾക്ക് ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളും മികച്ച ഡേറ്റാ മാനേജ്മെന്റും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുന്നതിന് ഈ സംരംഭം സഹായകമാകും.
യുഎസ്, ഇന്ത്യ, ബഹ്റൈൻ, ഖത്തർ, സൗദി അറേബ്യം, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നോപാർക്ക് ആസ്ഥാനമായ മുൻനിര നൂതന സാങ്കേതിക സേവന ദാതാവാണ് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്.