മുംബൈ: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ദി​​വ​​സ​​ത്തെ ഇ​​ടി​​വി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ആ​​ഴ്ച​​യു​​ടെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​ക്കി.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ ഇ​​സ്ര​​യേ​​ൽ-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ അ​​വ​​ഗ​​ണി​​ച്ചാ​​ണ് ഓ​​ഹ​​രി വി​​പ​​ണി വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും വാ​​ങ്ങ​​ലു​​ക​​ൾ ഉ​​യ​​ർ​​ന്ന​​തോ​​ടെ നി​​ഫ്റ്റി നി​​ഫ്റ്റി 24,950നു ​​മു​​ക​​ളി​​ൽ ക്ലോ​​സ് ചെ​​യ്തു.

ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 677.55 പോ​​യി​​ന്‍റ് (0.84%) ഉ​​യ​​ർ​​ന്ന് 81,796.15ലും ​​നി​​ഫ്റ്റി 227.90 പോ​​യി​​ന്‍റ് (0.92%) മു​​ന്നേ​​റി 24,946.50 ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

വി​​ശാ​​ല സൂ​​ചി​​ക​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ബി​​എ​​സ്ഇ മി​​ഡ്കാ​​പ് (0.93%), സ്മോ​​ൾ​​കാ​​പ് (0.38%) സൂ​​ചി​​ക​​ക​​ൾ മു​​ന്നേ​​റി. നി​​ഫ്റ്റി മി​​ഡ്കാ​​പ് (0.93%), സ്മോ​​ൾ​​കാ​​പ് (0.93%) ഉ​​യ​​ർ​​ന്നു.


മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളെ​​ല്ലാം ത​​ന്നെ നേ​​ട്ട​​ത്തി​​ലാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ബാ​​ങ്ക്, എ​​ഫ്എം​​സി​​ജി, കാ​​പി​​റ്റ​​ൽ ഗു​​ഡ്സ്, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ്, ഐ​​ടി, മെ​​റ്റ​​ൽ, റി​​യാ​​ലി​​റ്റി, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഓ​​ഹ​​രി​​ക​​ൾ 0.75 മു​​ത​​ൽ ഒ​​രു ശ​​ത​​മാ​​നം വ​​രെ മു​​ന്നേ​​റി.

ഐ​​ടി (1.57%), റി​​യാ​​ലി​​റ്റി (1.32%), ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് (1.11%), മെ​​റ്റ​​ൽ (1.07%) എ​​ന്നി​​വ ക​​രു​​ത്തേ​​കി.

നി​​ഫ്റ്റി​​യി​​ൽ ഭാ​​ര​​ത് ഇ​​ല​​ക്ട്രോ​​ണി​​ക്സ്, എ​​സ്ബി​​ഐ ലൈ​​ഫ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, അ​​ൾ​​ട്രാ ടെ​​ക് സി​​മ​​ന്‍റ്, എ​​ച്ച്ഡി​​എ​​ഫ്സി ലൈ​​ഫ്, ഒ​​എ​​ൻ​​ജി​​സി എ​​ന്നി​​വ​​യാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​വ​​യി​​ൽ മു​​ൻ​​പ​​ന്തി​​യി​​ൽ.

ടാ​​റ്റ മോ​​ട്ടോ​​ഴ്സ്, ഡോ. ​​റെ​​ഡ്ഢീ​​സ് ല​​ബോ​​റ​​ട്ട​​റീ​​സ്, അ​​ഡാ​​നി പോ​​ർ​​ട്സ്, സ​​ണ്‍ ഫാ​​ർ​​മ എ​​ന്നി​​വ​​യാ​​ണ് ന​​ഷ്ടം നേ​​രി​​ട്ട​​വ​​യി​​ൽ പ്ര​​മു​​ഖ​​ർ.