വ്യവസായ ലോകത്ത് ഹവായി ഗ്രൂപ്പിന്റെ വൻ കുതിപ്പ്; മിഷൻ 2030 പ്രഖ്യാപിച്ചു
Thursday, June 19, 2025 12:23 AM IST
കൊച്ചി: സ്റ്റീൽ ഡോറുകളും എൽഇഡി സ്ക്രീനുകളും ഉൾപ്പെടെ പത്തു വ്യവസായ ശാഖകളുമായി വ്യവസായരംഗത്ത് ശക്തമായ സാന്നിധ്യമായ ഹവായി ഗ്രൂപ്പ് ഇന്റർനാഷണൽ, മരത്തിനു പകരം സ്റ്റീൽ ഡോർസ് എന്ന ലക്ഷ്യത്തോടെ തങ്ങളുടെ ദീർഘദൂര പദ്ധതിയായ ‘മിഷൻ 2030’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നിലവിൽ ദക്ഷിണേന്ത്യയിൽ 30 എക്സ്ക്ലൂസീവ് ഷോറൂമുകൾ സ്ഥാപനത്തിനുണ്ട്. കൂടാതെ പത്തിലധികം പുതിയ ഷോറൂമുകൾ നിർമാണത്തിലാണ്. മൂന്നു മാനുഫാക്ചറിംഗ് യൂണിറ്റുകളും നിലവിൽ സ്ഥാപനത്തിനുണ്ട്.
250ലധികം എക്സ്ക്ലൂസീവ് ഷോറൂമുകൾ, പത്തിലധികം സ്റ്റീൽ ഡോർ, സ്റ്റീൽ വിൻഡോ, എഫ്ആർപി ഡോർ, ഡബ്ല്യുപിസി ഡോർ, യുപിവിസി ഡോർ എന്നിവയുടെ ഉത്പാദന യൂണിറ്റുകൾ എന്നിവയും 5000ലധികം തൊഴിലവസരങ്ങളുമാണ് മിഷൻ 2030ന്റെ മുഖ്യലക്ഷ്യങ്ങൾ.
മിഷന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി നടൻ റഹ്്മാനെ ബ്രാൻഡ് അംബാസഡറായി ഹവായി ഗ്രൂപ്പ് നിയമിച്ചു. മിഷൻ 2030 ലോഗോയും അതോടൊപ്പം ടിവിസിയും മന്ത്രി പി. രാജീവ് പുറത്തിറക്കി.
ഇന്ത്യയിലെ സ്റ്റീൽ ഡോർ വ്യവസായത്തിന്റെ ഭാവിയെക്കുറിച്ചും ഗ്രൂപ്പിന്റെ പുതിയ സാങ്കേതിക ദിശയെക്കുറിച്ചും ഹവായി ഗ്രൂപ്പ് ചെയർമാൻ പി. മുഹമ്മദ് അലി വിശദമാക്കി. ഹവായിഡോർസ് ആൻഡ് വിൻഡോസ് സിഇഒ എം.എ. ഷാഹിദ്, ഹവായി സ്റ്റീൽ ഡോർസ് എംഡി പി.കെ. മുനീർ, ഹവായി എൽഇഡി എംഡി കമറുദീൻ തുങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.