ടെ​​ൽ അ​​വീ​​വ്: ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷം മൂ​​ർ​​ച്ഛി​​ച്ചിരി​​ക്കേ ഇ​​സ്ര​​യേ​​ലി​​ന്‍റെ ടെ​​ൽ അ​​വീ​​വ് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് (ടി​​എ​​എ​​സ്ഇ) സൂ​​ചി​​ക നാ​​ലു ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്നു.

52 ആ​​ഴ്ച​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​റാ​​ന്‍റെ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ടെ​​ൽ അ​​വീ​​വി​​ലെ പു​​തി​​യ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് കെ​​ട്ടി​​ട​​ത്തി​​ന് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10 മ​​ണി​​ക്ക് തു​​റ​​ന്ന വി​​പ​​ണി​​ക​​ൾ, സെ​​ഷ​​നി​​ലു​​ട​​നീ​​ളം സ്ഥി​​ര​​മാ​​യി ഉ​​യ​​ർ​​ന്നു. ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ 4.7 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു.

ജൂ​​ണ്‍ 12 ന് 4 ​​ശ​​ത​​മാ​​നം ഇ​​ടി​​വി​​നു​​ശേ​​ഷം സൂ​​ചി​​ക​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാ​​മ​​ത്തെ ഉ​​യ​​ർ​​ച്ച​​യാ​​ണി​​ത്. ടി​​എ125 സൂ​​ചി​​ക ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു, എ​​സ് & പി 500 ​​ന്‍റെ 2 ശ​​ത​​മാ​​നം നേ​​ട്ട​​ത്തെ മ​​റി​​ക​​ട​​ന്നു.


ടി​​എ​​എ​​സ്ഇ​​യു​​ടെ ഓ​​ൾ ഷെ​​യ​​ർ ഇ​​ൻ​​ഡ​​ക്സ് 0.5 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 52 ആ​​ഴ്ച​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2574.89ലെ​​ത്തി. ടി​​എ-35, ടി​​എ-125 സൂ​​ചി​​ക​​ക​​ൾ 52 ആ​​ഴ്ച​​ത്തെ ഉ​​യ​​രത്തിൽ യ​​ഥാ​​ക്ര​​മം 2810.08, 2850.08ലെ​​ത്തി.

ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​സ്രേലി സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ മു​​ൻ​​നി​​ര സൂ​​ചി​​ക​​യാ​​യ ടി​​എ 125 ഉ​​യ​​ർ​​ച്ച​​യി​​ലാ​​ണ്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ 5 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​യി. മേ​​യ് മാ​​സ​​ത്തി​​ൽ 6.55 ശ​​ത​​മാ​​ന​​വും ഏ​​പ്രി​​ലി​​ൽ 4.53 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ജൂ​​ണി​​ൽ ഇ​​തു​​വ​​രെ ഏ​​ക​​ദേ​​ശം അ​​ഞ്ചു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.