കെ സ്വിഫ്റ്റിന് മികച്ച പ്രതികരണം
Saturday, June 21, 2025 12:27 AM IST
കൊച്ചി: സംരംഭങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ കെ സ്വിഫ്റ്റിന് നിക്ഷേപകരില്‍നിന്നു മികച്ച പ്രതികരണം.
കെ സ്വിഫ്റ്റിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) സൂചികകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കേരളത്തിനായെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.