അസറ്റ് ഹോംസ് പവിത്രം എക്സ്പീരിയന്‍സ് സെന്റര്‍ തൃശൂരിൽ തുറന്നു
Saturday, June 21, 2025 12:27 AM IST
തൃശൂർ: തൃശൂര്‍ പൂങ്കുന്നത്തു നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു.
അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍കുമാര്‍, ശബരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശശികുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. അസറ്റ് ഹേംസ്, ശബരി ഗ്രൂപ്പ് സംയുക്തസംരംഭമായ അസറ്റ് ശബരിയാണു പദ്ധതി പ്രമോട്ട് ചെയ്യുന്നത്.
അസറ്റ് പവിത്രത്തിലെ ഒരു ലക്ഷ്വറി അപ്പാര്‍ട്ട്മെന്റിന്റെ സമ്പൂര്‍ണമാതൃകയാണ് എക്സ്പീരിയന്‍സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നതെന്നു സുനില്‍കുമാര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒന്പതുമുതല് പവലിയന് സന്ദര്‍ശിച്ച് പദ്ധതിയുടെ വിശദാംശങ്ങള്‍ നേരിട്ടു കണ്ടറിയാം. 93 യൂണിറ്റുകളുള്ള അസറ്റ് പവിത്രം 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.