ഹോണ്ട പുതിയ സിറ്റി സ്പോർട് പുറത്തിറക്കി
Saturday, June 21, 2025 12:27 AM IST
കൊച്ചി: കാർ നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ജനപ്രിയ ഇടത്തരം സെഡാനായ ഹോണ്ട സിറ്റിയുടെ പുതിയ മോഡൽ ന്യൂ സിറ്റി സ്പോർട് പുറത്തിറക്കി.
യുവതലമുറ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി രൂപകല്പന ചെയ്ത സിറ്റി സ്പോർട് കറുത്ത ആക്സന്റുകളോടുകൂടിയ സ്പോർട്ടി എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കോൺട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകളുള്ള പ്രീമിയം ഓൾ ബ്ലാക്ക് ഇന്റീരിയറുകൾ, എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നൽകുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 14,88,900 രൂപയാണു വില.