പ്രിസ്റ്റിന്‍ കെയറിന്റെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി കൊച്ചിയില്‍
Saturday, June 21, 2025 11:39 PM IST
കൊച്ചി: പാലാരിവട്ടം മഹാകവി വൈലോപ്പിള്ളി റോഡില്‍ പ്രിസ്റ്റിന്‍ കെയറിന്റെ ഉടമസ്ഥതയിലുള്ള അത്യാധുനിക സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.
74 കിടക്കകള്‍, രണ്ട് ഐഎസ്ഒ ക്ലാസ് ലാമിനാര്ഫ്ലോ ഒടികള്‍, 24 മണിക്കൂര്‍ എമര്‍ജന്‍സി, ഇന്‍ഹൗസ് ലാബുകള്‍, പോസ്റ്റ് ഓപ്പറേഷന് റിക്കവറി വേഗത്തിലാക്കാന്‍ നദീതീര റിഹാബിലിറ്റേഷന്‍ എന്നിവയോടുകൂടിയാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
കൊച്ചിയിലെ പുതിയ ആശുപത്രിയുടെ പ്രവര്‍ത്തനത്തോടനുബന്ധിച്ച് സമീപ പഞ്ചായത്തുകളില്‍ പ്രതിമാസ സ്തനാര്‍ബുദ ക്യാമ്പുകള്‍, തീരദേശ സ്കൂളുകളില്‍ ഇഎന്‍ടി സ്ക്രീനിംഗ്, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി വിളര്‍ച്ചാ അവബോധവും പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.