ഗ്രാമീണ വിദ്യാഭ്യാസത്തിന് അഞ്ചു കോടി ചെലവഴിച്ച് മുത്തൂറ്റ് ഫിനാന്‍സ്
Saturday, June 21, 2025 11:39 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ സിഎസ്ആർ പദ്ധതികൾക്കായി അഞ്ചു കോടി ചെലവഴിച്ചു.
ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാര്‍ ഗ്രാമത്തില്‍ മുത്തൂറ്റ് കലൈവാണി നഴ്സറി ആൻഡ് പ്രൈമറി സ്കൂള്‍ തുറന്നു. സ്കൂളിന്റെ നിര്‍മാണം, അടിസ്ഥാനസൗകര്യങ്ങള്‍, പ്രവര്‍ത്തനം തുടങ്ങിയവയ്ക്കാണു മുത്തൂറ്റ് ഫിനാന്‍സ് തുക ചെലവഴിച്ചത്.
മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം.എസ്. തരണിവേന്തന് എംപി സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.