യുഎസിനു ജയത്തുടക്കം
Tuesday, June 17, 2025 2:24 AM IST
കലിഫോര്‍ണിയ: ഫിഫ ക്ലബ് ലോകകപ്പിനു സമാന്തരമായി നടക്കുന്ന മറ്റൊരു ഫുട്ബോള്‍ ടൂര്‍ണമെന്റായ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പില്‍ ആതിഥേയരായ അമേരിക്കയ്ക്കു ജയത്തുടക്കം.
ക്ലബ് ലോകകപ്പിനും വടക്കേ അമേരിക്ക, കരീബിയന്‍ രാജ്യങ്ങളുടെ സുപ്രധാന ടൂര്‍ണമെന്റായ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിനും യുഎസ്എ ആണ് ആതിഥേയത്വം വഹിക്കുന്നത്.
ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അമേരിക്ക 5-0നു ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ കീഴടക്കി. മാലിക് ടില്‍മാന്‍ (16’, 41’) ഇരട്ട ഗോള്‍ സ്വന്തമാക്കി. പാട്രിക് അഗ്യെമാങ് (44’), ബ്രണ്ടന്‍ ആരോണ്‍സണ്‍ (82’), ഹാജി റൈറ്റ് (84’) എന്നിവരാണ് മറ്റു ഗോള്‍ നേട്ടക്കാര്‍.
മറ്റു മത്സരങ്ങളില്‍ കോസ്റ്റാറിക്ക 4-3നു സുരിനാമിനെയും സൗദി അറേബ്യ 1-0നു ഹെയ്തിയെയും തോല്‍പ്പിച്ചു.