പദ്മാവതി എന്ന ഹൃദയവാഹിനി
ഒ​രു ഹൃ​ദ​യം ത​ക​രു​ന്ന​ത്
ത​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പി​ന്നെ
ഈ ​ഞ​ര​മ്പു​ക​ളി​ല്‍ എ​നി​ക്കു ജീ​വ​നി​ല്ല.
- എ​മി​ലി ഡി​ക്കി​ന്‍​സ​ന്‍


അ​പ​ര​നുവേ​ണ്ടി ഹൃ​ദ​യ​ത്തി​ല്‍ ഒ​രി​ടം മ​രു​ന്നി​ന് പോ​ലും മാ​റ്റിവയ്​ക്കാ​ന്‍ മ​ടി​യു​ള്ള ഈ ​കാ​ല​ത്താ​ണ് മ​നു​ഷ്യ​ര്‍​ക്കുവേ​ണ്ടി ഹൃ​ദ​യ​വാ​തി​ല്‍ മ​ല​ര്‍​ക്കെ തു​റ​ന്നി​ട്ടു പ​ദ്മാ​വ​തി എ​ന്ന ഹൃ​ദ്യജീ​വി​തം ഒ​രു നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി പു​ഞ്ചി​രി​ച്ചു നി​ല്‍​ക്കു​ന്ന​ത്. അ​നേ​കം ഹൃ​ദ​യ​ങ്ങ​ള്‍​ക്കുവേ​ണ്ടി ഇക്കാ​ല​മ​ത്ര​യും ഒ​രേ താ​ള​ത്തി​ല്‍ മി​ടി​ച്ച ഒ​രു ഹൃ​ദ​യ​ത്തി​നു​ട​മ, ഡോ. ​എ​സ്.പ​ദ്മാ​വ​തി എ​ന്ന പ​ദ്മാ​വ​തി ശി​വ​രാ​മ കൃ​ഷ്ണ അ​യ്യ​ര്‍. വി​റ​യ്ക്കാ​ത്ത വി​ര​ലു​ക​ള്‍കൊ​ണ്ട് ഇ​ന്നും മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യം തൊ​ട്ടു നോ​ക്കി സു​ഖ​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വ​നി​താ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റ്. ഇ​ന്ത്യ​ന്‍ കാ​ര്‍​ഡി​യോ​ള​ജി​യു​ടെ അ​മ്മ എ​ന്ന് ആ​ധു​നിക വൈ​ദ്യ​ശാ​സ്ത്രലോ​കം ഡോ. ​ എ​സ്. പ​ദ്മാ​വ​തി​യെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

വ​ര്‍​ഷ​ങ്ങ​ള്‍ക്കു മു​ന്‍​പ് തൊ​ട്ട​റി​യാ​ന്‍ തു​ട​ങ്ങി​യ ഹൃ​ദ​യ​മി​ടി​പ്പു​ക​ളി​ലൂ​ടെ ചി​കി​ത്സ​യെ​ന്ന സ​പ​ര്യ ഇ​ന്ന​ലെവ​രെ തു​ട​ര്‍​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളി​ലാ​ണ്. എ​ങ്കി​ലും ഒ​രു മ​നു​ഷ്യ​ന്‍റെ കൈ​ത്ത​ണ്ട​യി​ലേ​ക്ക്് പെ​രു​വി​ര​ല്‍ ചേ​ര്‍​ത്തുപി​ടി​ച്ച് ഹൃ​ദ​യ​ത​ാളം ഗ​ണി​ച്ചെ​ടു​ക്കാ​ന്‍ പ​ദ്മാ​വ​തി എ​ന്ന മാ​തൃ​ഹൃ​ദ​യ​ത്തി​ന് അ​വ​ശ​ത​ക​ക​ളു​ടെ പ​രി​മി​തി​ക​ള്‍ ഇ​ന്നും ത​ട​സ​മാ​കു​ന്നി​ല്ല. മ​രു​ന്നി​നെ നി​ങ്ങ​ളു​ടെ അ​ടി​മ​യാ​യി മാ​ത്രം കാ​ണു​ക, മ​രു​ന്നു​ക​ളെ ഒ​രി​ക്ക​ലും നി​ങ്ങ​ളു​ടെ യ​ജ​മാ​ന​ന്‍ ആ​കാ​ന്‍ അ​നു​വദി​ക്കാ​തി​രി​ക്കു​ക എ​ന്നാ​ണ് ഹൃ​ദ​യ​ങ്ങ​ളു​ടെ കാ​വ​ല്‍​ക്കാ​രി​യാ​യ ഈ ​ഡോ​ക്‌ടര്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി സ​ഫ്ദ​ര്‍​ജം​ഗ് എ​ന്‍​ക്ലേ​വി​ലെ ഫ്ളാ​റ്റി​ലേ​ക്കു ക​ട​ന്നുചെ​ന്നു മ​ണി മു​ഴ​ക്കു​ന്ന​ത് അ​ധി​ക​നേ​രം ബു​ദ്ധി​മു​ട്ടി​ക്കി​ല്ല എ​ന്നു സെ​ക്ര​ട്ട​റി ഭ​ട്ടാ​ചാ​ര്യ​ക്ക് ഉ​റ​പ്പുകൊ​ടു​ത്ത​തി​ന്‍റെ ബ​ല​ത്തി​ലാ​ണ്. ജോ​ലി​ക്കാ​രി വാ​തി​ല്‍ തു​റു​ന്നു. മേം ​സാ​ഹി​ബ് വി​ശ്ര​മി​ക്കു​ക​യാ​ണ് അ​ക​ത്തേ​ക്കു വ​രൂ എ​ന്ന വാ​ക്കി​നു പി​ന്നാ​ലെ ന​ട​ന്നു. വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്തി​രു​ന്ന​തും ഒ​രു പു​ഞ്ചി​രികൊ​ണ്ടു ഹൃ​ദ​യം തു​റ​ന്ന് ക​ണ്ണ​ട​യെ​ടു​ത്തു തു​ട​ച്ചുവച്ചു ഹൃ​ദ​യ​ങ്ങ​ളു​ടെ അ​മ്മ. സം​സാ​രം ഇ​പ്പോ​ള്‍ അ​ത്ര സു​ഗ​മ​മാ​കു​ന്നി​ല്ല എ​ന്നു വ​ള​രെ ശ​ബ്ദം താ​ഴ്ത്തി​യാ​ണ് പ​റ​ഞ്ഞ​ത്. ഡ​ല്‍​ഹി​യി​ലെ കാ​ലാ​വ​സ്ഥ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​മാ​ണ​ല്ലോ, ക​ടു​ത്ത ചു​മ​യും പ​നി​യും മാ​റി വ​രു​ന്ന​തേ​യു​ള്ളൂ.

കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി​യോ​ടെ​ന്നപോ​ലെ കോ​യ​മ്പ​ത്തൂ​രി​ലെ ഗോ​പി​ച്ചെ​ട്ടി​പ്പാ​ള​യ​ത്ത് വേ​രു​ക​ളു​ള്ള ഡോ. ​പ​ദ്മാ​വ​തി പ​റ​ഞ്ഞുതു​ട​ങ്ങി. എ​ന്‍ ക​ണ്ണു​ക​ളു​ടെ താ​ഴെ ഹൃ​ദ​യ ചി​കി​ത്സ​യു​ടെ ലോ​കം വ​ള​ര്‍​ന്നു വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഞാ​ന്‍ ഹൃ​ദ​യം തു​റ​ന്നു നോ​ക്കി​ക്കാ​ണു​ന്നു എ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പ​തി​ഞ്ഞ ശ​ബ്ദ​ത്തി​ല്‍ തന്‍റെ ‍ ഒ​രു നൂ​റ്റാ​ണ്ടു പി​ന്നി​ട്ട ജീ​വി​ത​ത്തി​ലെ ഓ​ര്‍​മ​ക​ളു​ടെ ഒ​രു അ​റ അ​വ​ര്‍ ഹൃ​ദ​യ​ത്തി​നു​ള്ളി​ല്‍നി​ന്നും ദീ​പി​ക​യ്ക്കുവേ​ണ്ടി തു​റ​ന്നുവച്ചു. ഒ​രി​ട​നേ​ര​ത്തെ വ​ര്‍​ത്ത​മാ​നം ക​ഴി​ഞ്ഞ് ഇ​റ​ങ്ങാ​ന്‍നേ​രം ഇ​താ എ​ല്ലാം ഇ​തി​ലു​ണ്ട് എ​ന്നു പ​റ​ഞ്ഞ് അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ പു​സ്ത​കം കൈ​യൊ​പ്പി​ട്ടു ത​ന്നു, മൈ ​ലൈ​ഫ് ആ​ന്‌ഡ് മെ​ഡി​സി​ന്‍ എ​ന്ന ആ​ത്മ​ക​ഥ.1940ക​ളു​ടെ അ​വ​സാ​ന​വും അ​മ്പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ലും അ​മേ​രി​ക്ക​യി​ല്‍നി​ന്നും ഇം​ഗ്ല​ണ്ടി​ല്‍നി​ന്നു​മാ​ണ് വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ ഉ​പ​രി​പ​ഠ​ന​ങ്ങ​ള്‍ ഡോ. ​പ​ദ്മാ​വ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഹൃ​ദ​യചി​കി​ത്സ​യു​ടെ ആ​ധുനി​ക സം​വി​ധാ​ന​ങ്ങ​ളും പ​ഠ​നസൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഈ ​വ​നി​ത വ​ഹി​ച്ച പ​ങ്ക് വ​ലി​യൊ​രു ച​രി​ത്ര​മാ​ണ്. ഇ​ന്ത്യ​യു​ടെത​ന്നെ ഹൃ​ദ​യ​മി​ടി​പ്പ് ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി​യ ഈ ​വ​നി​ത​യെ രാ​ജ്യം പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളാ​യ പ​ദ്മ​വി​ഭൂ​ഷ​ണും പ​ദ്മ​ഭൂ​ഷ​ണും ന​ല്‍​കി ആ​ദ​രി​ച്ചു.

ഏ​ഷ്യാ പ​സ​ഫി​ക് സൊ​സൈ​റ്റി ഓ​ഫ് കാ​ര്‍​ഡി​യോ​ള​ജി​യു​ടെ സ​ഹസ്ഥാ​പ​ക​യും ആ​ദ്യ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​ണ്. പി​ന്നീ​ട് ഇ​തി​ന്‍റെ വൈ​സ്പ്ര​സി​ഡ​ന്‍റുമാ​യി. പ​തി​ന​ഞ്ചു വ​ര്‍​ഷ​ത്തോ​ളും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഹൃ​ദ​യാ​രോ​ഗ്യവി​ഭാ​ഗം വി​ദ​ഗ്ധ​സ​മി​തി അം​ഗ​മാ​യി​രു​ന്നു. ല​ണ്ട​നി​ലെ റോ​യ​ല്‍ കോ​ള​ജ് ഓ​ഫ് ഫി​സി​ഷ്യ​ന്‍​സി​ലെ ഓ​വ​ര്‍​സീ​സ് അം​ഗ​മാ​ണ്. ഏ​ഷ്യ പ​സ​ഫി​ക് ഹാ​ര്‍​ട്ട് നെ​റ്റ് വ​ര്‍​ക്കിന്‍റെ‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. വേ​ള്‍​ഡ് ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍ അം​ഗ​വു​മാ​ണ്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ ദ​ശ​ക​ത്തി​ല്‍ ജ​നി​ക്കു​ക​യും ചി​കി​ത്സാരം​ഗ​ത്ത് ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ വ​ന്ന നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍​ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ക​യും ചെ​യ്തു. അ​തി​ല്‍ ആ​ധു​നികം എ​ന്നു പ​റ​യാ​വു​ന്ന പ​ല നേ​ട്ട​ങ്ങ​ളും ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​നി​ര​യി​ല്‍ നി​ന്നു എ​ന്ന​തി​ല്‍ത​ന്നെ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡോ. ​പ​ദ്മാ​വ​തി പ​റ​യു​ന്നു. ലേ​ഡി ഹാ​ര്‍​ഡിം​ഗ് മെ​ഡി​ക്ക​ല്‍കോ​ള​ജ്, മൗ​ലാ​ന ആ​സാ​ദ് മെ​ഡി​ക്ക​ല്‍കോ​ള​ജ്, ജി.​ബി പ​ന്ത് ഹോ​സ്പി​റ്റ​ല്‍, ഓ​ള്‍ ഇ​ന്ത്യ ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍, നാ​ഷ​ണ​ല്‍ ഹാ​ര്‍​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഹൃ​ദ​യചി​കി​ത്സ​യു​ടെ ഒ​രു നീ​ണ്ട ച​രി​ത്രംത​ന്നെ ഡോ. ​പ​ദ്മാ​വ​തി സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ചുവച്ചി​ട്ടു​ണ്ട്.

ബ​ര്‍​മ​യു​ടെ മ​ക​ള്‍

ബ​ര്‍​മ​യി​ലെ ഇ​രാ​വ​തി ന​ദി​ക്ക​ര​യി​ലെ മാ​ഗ്വേ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ലാ​ണ് ഡോ. ​പ​ദ്മാ​വ​തി​യു​ടെ ജ​ന​നം. ത​മി​ഴ്‌​നാ​ട് ഗോ​പി​ച്ചെ​ട്ടി​പ്പാ​ള​യ​ത്തുനി​ന്ന് ബ​ര്‍​മ​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി എ​ത്തി​യ അ​ച്ഛ​ന്‍റെയും അ​മ്മ​യു​ടെ​യും അ​ഞ്ചാ​മ​ത്തെ മ​ക​ളാ​യി​രു​ന്നു. മാ​ഗ്വേ​യി​ലെ ഒ​രു അം​ഗീ​കൃ​ത മി​ഡ്‌​വൈ​ഫാ​ണ് പ്ര​സ​വ​മെ​ടു​ത്ത​ത്. ജ​നി​ച്ച ഉ​ട​ന്‍ത​ന്നെ പ​ദ്മാ​വ​തി​യു​ടെ ദീ​ര്‍​ഘാ​യു​സി​നും ആ​രോ​ഗ്യ​ത്തി​നു​മാ​യി മ​ണ്ണി​ല്‍ കി​ട​ത്തി ഉ​രു​ട്ടി. ത​നി​ക്കു മു​ന്‍​പ് ജ​നി​ച്ച മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും അ​മ്മ​യു​ടെ പ്ര​സ​വാ​ന​ന്ത​രം മ​രി​ച്ച​തുകൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണ് ഒ​രു ബ​ന്ധു പ​ദ്മാ​വ​തി​യു​ടെ ഓ​ര്‍​മ​യി​ല്‍ പ​ക​ര്‍​ത്തിവച്ച​ിരി​ക്കു​ന്ന​ത്.

ബാം​ഗ​ളൂ​രി​ല്‍നി​ന്ന് ബി​എ, ബി​എ​ല്‍ ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യ ശേ​ഷ​മാ​ണ് അ​ച്ഛ​ന്‍ ബ​ര്‍​മ​യി​ലേ​ക്ക് അ​ഭി​ഭാ​ഷ​ക​നാ​യെ​ത്തു​ന്ന​ത്. പു​സ്ത​ക​ങ്ങ​ളെ വ​ള​രെ​യ​ധി​കം സ്‌​നേ​ഹ​ച്ചി​രു​ന്ന അ​ച്ഛ​ന്‍ ആ ​വാ​യ​നാ ശീ​ലം മ​ക്ക​ളി​ലേ​ക്കു പ​ക​ര്‍​ന്നി​രു​ന്നു. ഇ​രാവ​ദി ന​ദി​യി​ല്‍ ഞ​ങ്ങ​ള്‍ മ​ക്ക​ളോ​ടൊ​ത്തു നീ​ന്തി ത്തിമി​ര്‍​ക്കു​ന്ന​താ​യി​രു​ന്നു അ​ച്ഛ​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​നോ​ദം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ബ്ര​ട്ടീ​ഷു​കാ​ര്‍ റാ​യ് ബ​ഹാ​ദൂ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​ച്ഛ​ന്‍ മാ​ഗ്വേ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യി.

ബ​ര്‍​മ​യ്ക്കു മേ​ല്‍ ജാ​പ്പ​നീ​സ് അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച​തോ​ടെ ജീ​വി​തം കീ​ഴ്‌​മേ​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു. 1942ല്‍ ​ആ​യി​രു​ന്നു അ​ത്. ബ​ര്‍​മ​യി​ല്‍നി​ന്നു​ള്ള അ​വ​സാ​ന വി​മാ​ന​ത്തി​ലാ​ണ് ഞാ​നും അ​മ്മ​യും സ​ഹോ​ദ​രി​മാ​രും മു​തി​ര്‍​ന്ന സ​ഹോ​ദ​ര​നും ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​യ​ത്. മാ​ഗ്വേ​യി​ലെ​യും റം​ഗൂ​ണി​ലേ​യും സ്വ​ത്തുവ​ക​ക​ള്‍ നോ​ക്കിന​ട​ത്തു​ന്ന​തി​നാ​യി അ​ച്ഛ​ന്‍ അ​വി​ടെ നി​ന്നു. യു​ദ്ധം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലാ​താ​യി. ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം കോ​യ​മ്പ​ത്തൂ​രി​ല്‍ ഞ​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ആ​രോ​ഗ്യ​മൊ​ക്കെ അ​ങ്ങേ​യ​റ്റം മോ​ശ​മാ​യി​രു​ന്നു. 1954-ല്‍ ​ഒ​രു ക്രി​സ്മ​സ് സാ​യാ​ഹ്ന​ത്തി​ല്‍ അ​ദ്ദേ​ഹം ഞ​ങ്ങ​ളെ വി​ട്ടുപി​രി​ഞ്ഞു.

അ​തി​സു​ന്ദ​രി​യാ​യി​രു​ന്നു അ​മ്മ. ഒ​രി​ക്ക​ല്‍ പോ​ലും അ​മ്മ ഒ​രു ത​ര​ത്തി​ലു​മുള്ള മേ​ക്ക​പ്പ് സാ​ധ​ന​ങ്ങ​ളോ ലേ​പ​ന​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ചു ക​ണ്ടി​ട്ടി​ല്ല. വാ​ര്‍​ധ​ക്യ​ത്തി​ലും ആ ​മു​ഖ​ത്തി​ന്‍റെ തി​ള​ക്ക​ത്തെ​ക്കു​റി​ച്ചോ​ര്‍​ത്ത് ഞാ​നി​പ്പോ​ഴും എ​ന്‍റെ ചു​ളി​ഞ്ഞു തു​ട​ങ്ങി​യ ച​ര്‍​മ​ത്തെ ത​ലോ​ടാ​റു​ണ്ട്. അ​മ്മ​യാ​ണ് എ​ന്നെ​യും സ​ഹോ​ദ​രി​മാ​രെ​യും അ​ല്‍​പം ക​ര്‍​ണാ​ട്ടി​ക് സം​ഗീ​തം പ​ഠി​പ്പി​ച്ച​ത്.

മൂ​ന്നു സ​ഹോ​ദ​ര​ന്‍​മാ​രും ര​ണ്ടു സ​ഹോ​ദ​രി​മാ​രുമാ​ണു​ള്ള​ത്. പ​ത്തു വ​യ​സി​നു മൂ​ത്ത​താ​ണ് മു​തി​ര്‍​ന്ന സ​ഹോ​ദ​ര​ന്‍ ചെ​ല്ല​ണ്ണ. റം​ഗൂ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം ഫി​ലോ​സ​ഫി​യി​ല്‍ ഓ​ണേ​ഴ്‌​സോ​ടു കൂ​ടി ബി​രു​ദം എ​ടു​ത്ത​ത്. പി​ന്നീ​ട് നി​യ​മ ബി​രു​ദ​വും നേ​ടി. മ​റ്റു ര​ണ്ടു സ​ഹോ​ദ​ര​ന്‍​മാ​രും എ​ന്‍​ജി​നിയ​ര്‍​മാ​രാ​യി​രു​ന്നു. യു​ദ്ധസ​മ​യ​ത്ത് ജാ​പ്പ​നീ​സ് ഭാ​ഷ പ​ഠി​ച്ച ഇ​ള​യ സ​ഹോ​ദ​ര​ന്‍ കി​ട്ടു ജ​പ്പാ​ന്‍ സീ​ക്ര​ട്ട് സ​ര്‍​വീ​സി​ല്‍ ചേ​ര്‍​ന്നു. ഇ​ള​യ സ​ഹോ​ദ​രി സ​ര​സ്വ​തി​യും ന​ല്ല വി​ദ്യാ​ഭ്യാ​സം നേ​ടി​യി​രു​ന്നു. ഇ​ള​യ സ​ഹോ​ദ​രി ജാ​ന​കി ല​ണ്ട​നി​ലെ എ​ഡി​ന്‍​ബറയില്‍നി​ന്നാ​ണ് ന്യൂ​റോ​ള​ജി​യി​ല്‍ വൈ​ദ​ഗ്ധ്യം നേ​ടി​യ​ത്.

മാ​ഗ്വേ​യി​ലെ ഇം​ഗ്ലീഷ് മീ​ഡി​യും സ്‌​കൂ​ളി​ലാ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ വി​ദ്യാ​ഭ്യാ​സം. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം റം​ഗൂ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ചേ​ര്‍​ന്നു. ഇ​ന്‍റര്‍​മീ​ഡി​യ​റ്റി​നു ശേ​ഷം റം​ഗൂ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മെ​ഡി​സി​നു ചേ​ര്‍​ന്നു. 1941-ല്‍ ​എം​ബി​ബി​എ​സ് പാ​സാ​യി.ഇ​ന്ത്യ​യു​ടെ മ​ക​ളാ​കു​ന്നു

ബ​ര്‍​മ​യു​ടെമേ​ല്‍ ജ​പ്പാ​ന്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. 1941 ഡി​സം​ബ​ര്‍ 23നു ​മൂ​ന്നു ജ​പ്പാ​ന്‍ പോ​ര്‍​വി​മാ​ന​ങ്ങ​ള്‍ റം​ഗൂ​ണ്‍ വി​മാ​ന​ത്താ​വ​ളം ആ​ക്ര​മി​ച്ചു ത​ക​ര്‍​ത്തു. പി​ന്നീ​ട് നൂ​റി​ലേ​റെ ജ​പ്പാ​ന്‍ പോ​ര്‍വി​മാ​ന​ങ്ങ​ല്‍ റം​ഗൂ​ണി​നു മീ​തെ പ​റ​ന്നു നാ​ശം വി​ത​ച്ചു. എ​ല്ലാം ഉ​പേ​ക്ഷി​ച്ച് ആ​ളു​ക​ള്‍ ന​ഗ​രം വി​ട്ടോ​ടാ​ന്‍ തു​ട​ങ്ങി. ആ ​തി​ക്കി​ലും തി​ര​ക്കി​ലുംപെ​ട്ടു മാ​ത്രം ര​ണ്ടാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഞ​ങ്ങ​ളു​ടെ വീ​ടൊ​ഴി​ഞ്ഞുപോ​ക​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ അ​ച്ഛ​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. 1942 ആ​യ​പ്പോ​ഴേ​ക്കും ജ​പ്പാ​ന്‍ സേ​ന ത​യ്‌​വാ​ന്‍ ക​ട​ന്നു ബ​ര്‍​മ​യി​ലേ​ക്കു ക​യ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. സ്ഥി​തി രൂ​ക്ഷ​മാ​യ​തോ​ടെ ബ​ര്‍​മ​യി​ലെ ഇ​ന്ത്യ​ക്കാ​ര്‍ ഒ​ന്ന​ട​ങ്കം അ​വി​ടം വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി. 1942 മാ​ര്‍​ച്ചി​ലാ​ണ് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ള്ള മൂ​ത്ത സ​ഹോ​ദ​ര​നും അ​മ്മ​യും ഞാ​നും സ​ഹോ​ദ​രി​മാ​രും ബ​ര്‍​മ​യി​ല്‍നി​ന്നു​ള്ള അ​വ​സാ​ന വി​മാ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍ പു​റ​പ്പെ​ട്ട​തി​നു തൊ​ട്ടുപി​ന്നാ​ലെ ജ​പ്പാ​ന്‍ സേ​ന വി​മാ​ന​ത്താ​വ​ളം ആ​ക്ര​മി​ച്ചു ത​രി​പ്പ​ണ​മാ​ക്കി​. അ​ച്ഛ​നും ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും ബ​ര്‍​മ​യി​ല്‍ത​ന്നെ തു​ട​ര്‍​ന്നു. ചി​റ്റ​ഗോ​ംഗ് വ​ഴി കോ​ല്‍​ക്ക​ത്ത ക​ട​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തി​യ ഞ​ങ്ങ​ള്‍ ഒ​ടു​വി​ല്‍ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി. റേ​ഡി​യോ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു പി​ന്നീ​ട് ബ​ര്‍​മ​യി​ല്‍നി​ന്നു​ള്ള ആ​കെ വി​വ​ര​ങ്ങ​ള്‍.

ഇ​ന്ത്യ​യി​ലെ​ത്തി​യ ശേ​ഷം കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ചി​ല ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​റി​മാ​റി കു​റ​ച്ചു കാ​ലം ജോ​ലി ചെ​യ്തു. യു​ദ്ധം അ​വ​സാ​നി​ച്ച​തോ​ടെ 1945-ല്‍ ​ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്ന ബ​ര്‍​മ​യു​ടെ സി​വി​ല്‍ അ​ഫ​യേ​ഴ്‌​സ് സ​ര്‍​വീ​സി​ല്‍ ചേ​ര്‍​ന്നു. പി​ന്നീ​ട് ഒ​രി​ക്ക​ല്‍ ബ​ര്‍​മ​യി​ലേ​ക്ക് തി​രി​ച്ചു പോ​യി. അ​ച്ഛ​നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ക​ണ്ടെ​ത്തു​ന്ന​തി​നുകൂ​ടി​യാ​യി​രു​ന്നു അ​ത്. അ​വ​ര്‍ ജീ​വ​നോ​ടെ ഉ​ണ്ടോ എ​ന്നു പോ​ലും ഉ​റ​പ്പി​ല്ലാ​തി​രു​ന്ന നാ​ലു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ഞ​ങ്ങ​ള്‍ ഒ​ടു​വി​ല്‍ കൂ​ടി​ച്ചേ​ര്‍​ന്ന​ത്. അ​വി​ടെനി​ന്നും 1946ല്‍ ​ബ​ര്‍​മ​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പോ​ടെ ഇം​ഗ്ല​ണ്ടി​ലേ​ക്കു പോ​യി.

ല​ണ്ട​ന്‍ പ​ഠ​ന​കാ​ലം

അ​ക്കാ​ല​ത്തെ സ്വ​പ്‌​ന​ങ്ങ​ളി​ലൊ​ന്നാ​യ എം​ആ​ര്‍​സി​പി എ​ന്ന സ്വ​പ്‌​ന​വു​മാ​യി ചെ​ന്ന എ​ന്നെ കാ​ത്തി​രു​ന്ന​ത് ല​ണ്ട​നി​ലെ നാ​ഷ​ണ​ല്‍ ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​നാ​യി​രു​ന്നു. 1857-ല്‍ ​സ്ഥാ​പി​ച്ച​താ​ണ് നാ​ഷ​ണ​ല്‍ ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍. ഹൃ​ദ​യ ചി​കി​ത്സ​യ്ക്കുവേ​ണ്ടി മാ​ത്ര​മാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട ലോ​ക​ത്തി​ലെത​ന്നെ ആ​ദ്യ സ്ഥാ​പ​നം. 1960-ല്‍ ​ഇ​വി​ടെ​യാ​ണ് ആ​ദ്യ​ത്തെ ഹൃ​ദ​യം മാ​റ്റി​വയ്​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലെ ആ​ദ്യ​ത്തെ കൊ​റോ​ണ​റി ആ​ന്‍​ജി​യോ പ്ലാ​സ്റ്റി​യും കൊ​റോ​ണ​റി സ്‌​റ്റെ​ന്‍റ് ​പ്ലാന്‍റേ​ഷ​നും ന​ട​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. പി​ന്നീ​ട് മ​റ്റൊ​രു എ​ഫ്ആ​ര്‍​സി​പി​യി​ലേ​ക്കു വ​ഴിതെ​ളി​ച്ച മ​റ്റൊ​രു എം​ആ​ര്‍​സി​പി​ക്കാ​യി എ​ഡി​ന്‍​ബ​ര്‍​ഗി​ലേ​ക്കു മാ​റി.

പി​ന്നീ​ട് സ്വീ​ഡ​നി​ലേ​ക്കു പോ​യി. അ​വി​ടെ ഡോ. ​ഗ​ണ്ണ​ന്‍ ജോ​ര്‍​ക്ക്, ഡോ. ​ഗു​സ്താ​വ് നി​ലി​ന്‍ എ​ന്നി​വ​രൊ​പ്പ​മു​ള്ള ജോ​ലി അ​വി​സ്മ​ര​ണീ​യ​മാ​യി​രു​ന്നു. 1949-ല്‍ ​ആ​ദ്യ​ത്തെ ഫെ​ലോ​ഷി​പ് കി​ട്ട് അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യി. ജോ​ണ്‍​ ഹോ​പ്കി​ന്‍​സ് ഹോ​സ്പി​റ്റ​ലി​ല്‍ പീ​ഡി​യാ​ട്രി​ക് കാ​ര്‍​ഡി​യോ​ള​ജി​യി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം. അ​വി​ടെവ​ച്ചാ​ണ് ടെ​ന്നീ​സി​ല്‍ താ​ത്​പ​ര്യ​മു​ണ്ടാ​കു​ന്ന​ത്. 1952-ല്‍ ​മ​റ്റൊ​രു ഫെ​ലോ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഹാ​ര്‍​വാ​ര്‍​ഡി​ലെ​ത്തി.

വീ​ണ്ടും ഇ​ന്ത്യ​യി​ല്‍

ഉ​പ​രി​പ​ഠ​ന​ത്തി​നു ശേ​ഷം ബ​ര്‍​മ​യി​ലേ​ക്കാ​ണു മ​ട​ങ്ങി​യ​ത്. പ​ക്ഷേ, അ​വി​ടെ പ​റ്റിയ ഒ​രി​ടം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്കു​മാ​രി അ​മൃ​ത് കൗ​ര്‍ ആ​ണ് ഡ​ല്‍​ഹി​യി​ലേ​ക്കു വി​ളി​പ്പി​ച്ച​ത്. ലേ​ഡി ഹാ​ര്‍​ഡിം​ഗ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല ഏ​ല്‍​ക്കാ​നാ​യി​രു​ന്നു നി​യോ​ഗം. ആ​ദ്യം അ​സ്വ​സ്ഥ​ത​യാ​ണ് തോ​ന്നി​യ​ത്. ഒ​രു വ​നി​ത​യാ​യ​തുകൊ​ണ്ടാ​ണ് വ​നി​ത​ക​ള്‍​ക്കു മാ​ത്ര​മു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ലേ​ക്കു ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് എ​ന്ന ആ​ശ​ങ്ക​യും അ​സ്വ​സ്ഥ​തയും അ​ല​ട്ടി. ഒ​രു ലിം​ഗവി​വേ​ച​ന​ത്തി​ന്‍റെ ക​ല്ലു​ക​ടി മ​ന​സി​ല്‍ തി​ക​ട്ടിവ​ന്നുകൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍, അ​തു​വ​രെ​യു​ള്ള ആ​ശ​ങ്ക​ക​ളെ​യെ​ല്ലാം അ​ക​റ്റു​ന്ന​താ​യി​രു​ന്നു അ​വി​ടത്തെ അ​ന്ത​രീ​ക്ഷം. പു​രു​ഷ വി​ദ്യാ​ര്‍​ഥി​ക​ളി​ല്ലാ​തി​രു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​രാ​യി ര​ണ്ടു പു​രു​ഷ​ന്‍​മാ​രു​ണ്ടാ​യി​രു​ന്നു.

1954-ലാണ്‍ ലേ​ഡി ഹാ​ര്‍​ഡിം​ഗ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ കാ​ര്‍​ഡി​യാ​ക് ക്ലി​നി​ക് സ്ഥാ​പി​ക്കു​ന്ന​ത്. ആ ​വ​ര്‍​ഷംത​ന്നെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കാ​ര്‍​ഡി​യാ​ക് കത്തീറ്റ​റൈ​സേ​ഷ​ന്‍ ലാ​ബും അ​വി​ടെ സ്ഥാ​പി​ച്ചു. 2016-ല്‍ ​സെന്‍റിന​റി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യാ​ഥി​തി​യു​ടെ വേ​ഷ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​യി​രു​ന്നു. എ​ല്ലാം അ​ടി​മു​ടി മാ​റി​യി​രി​ക്കു​ന്നു. ലേ​ഡി ഹാ​ര്‍​ഡിം​ഗി​ന്‍റെ പ്ര​തി​മ ഒ​ഴി​കെ മ​റ്റൊ​ന്നുംത​ന്നെ തി​രി​ച്ച​റി​യാ​നാ​യി​ല്ല.

1967-ല്‍ ​പു​തു​താ​യി സ്ഥാ​പി​ച്ച ജി.​ബി.പ​ന്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി ട്ടായി​രു​ന്നു മാ​റ്റം. അ​വി​ടെ ഇ​രി​ക്കു​മ്പോ​ള്‍ത​ന്നെ മൗ​ലാ​ന ആ​സാ​ദ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ചു​മ​ത​ല​യും നി​ര്‍​വ​ഹി​ക്കേ​ണ്ടി വ​ന്നു. ജി.​ബി.പ​ന്ത് ഹോ​സ്പി​റ്റ​ലി​ല്‍ ഒ​രു പു​തി​യ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ചി​ട്ട​പ്പെ​ടു​ത്തിയെ​ടു​ക്കു​ക എ​ന്ന​തു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ കോ​ണ്‍​ഫ​റ​ന്‍​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്താ​ണ് ഹൃ​ദ​യാ​രോ​ഗ്യ രം​ഗ​ത്തെ ഓരോ മാ​റ്റ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും അ​വി​ടേ​ക്കെ​ത്തി​ച്ച​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​ത്തെ പേ​സ്‌​മേ​ക്ക​ര്‍ ഇം​പ്ലാ​ന്‍റ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് ഇ​വി​ടെ​യാ​യി​രു​ന്നു.

മ​രു​ന്നുപോ​ലൊ​രു വാ​ക്ക്

ഇ​ന്ത്യ​യി​ലെ ഹൃ​ദ്രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ദി​നംപ്ര​തി വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും പ്രിയ​പ്പെ​ട്ട​വ​രു​ടെ വേ​ര്‍​പാ​ടു​മാ​യി ചേ​ര്‍​ത്തുവയ്ക്കു​മ്പോ​ള്‍ ക​ര​ഞ്ഞു പോ​കു​ന്നൊ​രു വാ​ക്കാ​ണ് ഹൃ​ദ​യാ​ഘാ​തം എ​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് അ​ത്ര സാ​ധാ​ര​ണ​മ​ല്ലാ​ത്ത ഒ​രു കാ​ല​വും ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ സ്‌​റ്റെ​ന്‍റ്, ബൈ​പാ​സ് സ​ര്‍​ജ​റി, ഹാ​ര്‍​ട്ട് അ​റ്റാ​ക്ക്, ആ​ന്‍​ജി​യോഗ്രാം, ​ആ​ന്‍​ജി​യോപ്ലാ​സ്റ്റി എ​ന്ന​തൊ​ക്കെ എ​ത്ര​യോ സാ​ധാ​ര​ണ പ്ര​യോ​ഗ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ന്നു. എ​ന്തി​നേ​റെ, കേ​ര​ള​ത്തി​ല്‍ത​ന്നെ അ​ടു​ത്ത​യി​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഹൃ​ദ​യ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട​ല്ലോ. ശാ​രീ​രി​ക വ്യാ​യാ​മമു​റ​ക​ളും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണരീ​തി​ക​ളു​മാ​ണ് ഹൃ​ദ​യാ​ഘാ​തം ത​ട​യാ​ന്‍ അ​ന്നും ഇ​ന്നും ഉ​ള്ള പ്ര​ധാ​ന ജീ​വി​തച​ര്യ.

സ്ത്രീ ​എ​ന്ന ശ​ക്തി

ഇ​ത്ര​യും കാ​ല​ത്തി​നി​ട​യ്ക്കു​ള്ള ജീ​വി​ത​ത്തി​ല്‍ ഒ​രു വ​നി​ത​യെ​ന്ന നി​ല​യി​ല്‍ എ​ന്തെ​ങ്കി​ലും വി​വേ​ച​നം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടോ എ​ന്ന് നി​ര​വ​ധിത്ത​വ​ണ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നുവ​ന്നി​ട്ടു​ണ്ട്. ഇ​ല്ല എ​ന്ന് ഉ​റ​ച്ച ശ​ബ്ദ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​യും. കാ​ര്‍​ഡി​യോ​ള​ജി അ​ത്ര​യേ​റെ വി​ക​സ​നം നേ​ടി​യി​ട്ടി​ല്ലാ​ത്ത കാ​ല​ത്തുനി​ന്നാ​ണ് ഞാ​ന്‍ ഹൃ​ദ​യ ചി​കി​ത്സ​യു​ടെ വ​ലി​യ ലോ​കം തു​റ​ന്നി​ടു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക ഭാ​ഗ​മാ​യി മാ​റി​യ​ത്. അ​തി​ല്‍ അ​ഭി​മാ​ന​മേ എ​ന്നും ഉ​ള്ളി​ല്‍ ഉ​ള്ളൂ. എ​നി​ക്ക​റി​യാം പെ​ണ്‍​ഭ്രൂ​ണ​ങ്ങ​ളെ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ വച്ചുത​ന്നെ കൊ​ന്നുക​ള​യു​ന്ന, പെ​ണ്‍​കു​ട്ടി​ക​ളോ​ടു വീ​ട​ക​ങ്ങ​ളി​ല്‍ ക​ടു​ത്ത വി​വേ​ച​നം ഇ​പ്പോ​ഴും കാ​ണി​ക്കു​ന്ന, സ്ത്രീ​ക​ള്‍ ക​ടു​ത്ത അ​പ​മാ​ന​ങ്ങ​ളും അ​ക്ര​മ​ങ്ങ​ളും നേ​രി​ട്ടുകൊ​ണ്ടി​രി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തുത​ന്നെ​യാ​ണ് ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ല്‍ എ​ത്തി​പ്പി​ടി​ക്കാ​വു​ന്ന നേ​ട്ട​ങ്ങ​ള്‍ എ​ല്ലാം സ്വ​ന്ത​മാ​ക്കി ജീ​വി​ത​ത്തി​ന്‍ ഒ​രു നൂ​റ്റാ​ണ്ടു പൂ​ര്‍​ത്തി​യാ​ക്കാ​നൊ​രു​ങ്ങി പു​ഞ്ചി​രി​ക്കു​ന്ന​ത്.

സെ​ബി മാ​ത്യു