നേ​മ​ത്ത് വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​രം
Saturday, April 27, 2024 6:49 AM IST
നേ​മം: നേ​മം, പ​ള്ളി​ച്ച​ല്‍, ക​ല്ലി​യൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു ന​ട​ന്നു. ക​ല്ലി​യൂ​രി​ല്‍ ഒ​രു ബൂ​ത്തി​ല്‍ ആ​റു​മ​ണി ക​ഴി​ഞ്ഞും വോ​ട്ടെ​ടു​പ്പ് ന​ട​ന്നു.

ക​ല്ലി​യൂ​രി​ല്‍ പു​ന്ന​മൂ​ട് സ്‌​കൂ​ളി​ല്‍ ഒ​രു ബൂ​ത്തി​ലും പ​ള്ളി​ച്ച​ലി​ല്‍ ഒ​രു ബൂ​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യെ​ങ്കി​ലും ഉ​ട​നെ അ​ത് പ​രി​ഹ​രി​ച്ച് വോ​ട്ടിം​ഗ് തു​ട​ര്‍​ന്നു. പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യ ക​ല്ലി​യൂ​ര്‍ പു​ന്ന​മൂ​ട് സ്‌​കൂ​ള്‍, വെ​ള്ളാ​യ​ണി സ്‌​കൂ​ള്‍, സ​ത്യ​ന്‍​ന​ഗ​ര്‍ എ​ല്‍.​പി. സ്‌​കൂ​ള്‍, നേ​മം യു.​പി. സ്‌​കൂ​ള്‍, ന​രു​വാ​മൂ​ട് മൊ​ട്ട​മൂ​ട് എ​സ്.​ആ​ര്‍.​എ​സ്. യു.​പി. സ്‌​കൂ​ള്‍, നേ​മം കൃ​ഷി​ഭ​വ​ന്‍, തു​ട​ങ്ങി​യ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ ത​ന്നെ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ ആ​റ​ര​യോ​ടെ ത​ന്നെ ആ​ദ്യം വോ​ട്ട് ചെ​യ്ത് മ​ട​ങ്ങാ​നാ​യി നി​ര​വ​ധി വോ​ട്ട​ര്‍​മാ​ര്‍ എ​ത്തി. ചി​ല ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് സ​മാ​പി​ക്കു​ന്ന ആ​റു​മ​ണി​ക്ക് ശേ​ഷം ക്യൂ ​നി​ന്ന​വ​ര്‍​ക്ക് ടോ​ക്ക​ണ്‍ ന​ല്‍​കി വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കി. ക​ല്ലി​യൂ​ര്‍ ചെ​ങ്കോ​ട് വാ​ര്‍​ഡി​ല്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​യ​തി​നെ ചൊ​ല്ലി ചെ​റി​യ ത​ര്‍​ക്ക​മു​ണ്ടാ​യ​ത് നേ​മം പോ​ലീ​സെ​ത്തി പ​രി​ഹ​രി​ച്ചു.

നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 69 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ഇ​ഴ​ഞ്ഞ് നീ​ങ്ങി​യ​താ​യി വോ​ട്ട​ര്‍​മാ​ര്‍ പ​രാ​തി​പ്പെ​ട്ടു.