തിരുവമ്പാടി: മേലേപൊന്നാങ്കയത്ത് കാട്ടാന നശിപ്പിച്ച കൃഷിയിടം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മുരിങ്ങയിൽ മൈക്കിൾ, ആഗസ്തി പ്ലാത്തോട്ടത്തിൽ, കുഞ്ഞുണ്ണി നായർ, ഗോപിനാഥൻ പുത്തൻ പുരയിൽ, ഷാജി അനന്തശേരി എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കമുങ്ങ്, ജാതി, കൊക്കൊ, വാഴ, കപ്പ മുതലായവയാണ് നശിപ്പിച്ചത്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നു കയറുന്നത് തടയുന്നതിന് വനം വകുപ്പ് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, മണ്ഡലം സെക്രട്ടറിമാരായ ഷിജു ചെമ്പനാനി, ബിനു പുതുപ്പറമ്പിൽ, ബൂത്ത് പ്രസിഡന്റ് സോണി മണ്ഡപത്തിൽ എന്നിവർ നേതൃത്വം നൽകി.