തെ​രു​വു നാ​യ്ക്ക​ൾ നൂ​റോ​ളം താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി
Friday, June 6, 2025 5:16 AM IST
അ​രൂ​ർ: വീ​ട്ടു​വ​ള​പ്പി​ലെ കൂ​ട്ടി​ൽ ക​യ​റി നൂ​റോ​ളം താ​റാ​വു​ക​ളെ തെ​രു​വു നാ​യ്ക്ക​ൾ കൊ​ന്നു. എ​ട്ടാം വാ​ർ​ഡി​ൽ മ​ഞ്ചാ​ടി​ക്കു​ന്നി​ൽ ര​വി ദാ​സി​ന്‍റെ താ​റാ​വു​ക​ളെ​യാ​ണ് തെ​രു​വു നാ​യ്ക്ക​ൾ കൊ​ന്ന​ത്.

ക​ർ​ഷ​ക​നാ​യ ര​വി​ദാ​സ് 20 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി​ക​ളും, കോ​ഴി, താ​റാ​വു​ക​ളെ​യും വ​ള​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കാ​റ്റി​ൽ പു​ര​യി​ട​ത്തി​ലെ 50 ഓ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു​വീ​ണി​രു​ന്നു.

ക്ഷീ​ര​ക​ർ​ഷ​ക​നാ​യി​രു​ന്ന ഇ​യാ​ൾ ഏ​റെ​ക്കാ​ല​മാ​യി പ​ച്ച​ക്ക​റി, കോ​ഴി, താ​റാ​വു വ​ള​ർ​ത്ത​ൽ കൃ​ഷി​യാ​ണ് ചെ​യ്തു​വ​ന്ന​ത്.