ക​ഞ്ചാ​വ് വി​ല്പ​ന: പ്ര​തി​ക്ക് ര​ണ്ടു​വ​ർ​ഷം ക​ഠി​ന ത​ട​വ്
Thursday, June 5, 2025 4:51 AM IST
പ​റ​വൂ​ർ: ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ചാ​ത്ത​ൻ​ക​ണ്ണേ​ഴ​ത്ത് വീ​ട്ടി​ൽ വി​നീ​തി​നെ (33) ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി-​ഒ​ന്ന് ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ചു. 20000 രൂ​പ പി​ഴയും ഒ​ടു​ക്ക​ണം.

2019 ഡി​സം​ബ​ർ 10ന് ​വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കാ​വ് ക​വ​ല​യി​ൽ 2.508 കി​ലോ​ഗ്രാം കഞ്ചാവ് വി​ല്പന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന പ്പോഴാണ് പ്രതി പിടിയിലായത്.