പ്രകൃതിക്കു തണലൊരുക്കി പരിസ്ഥിതിദിനാഘോഷം
Saturday, June 7, 2025 1:00 AM IST
വടക്കഞ്ചേരി ചെ​റു​പു​ഷ്പം സ്കൂ​ൾ​

വടക്കഞ്ചേരി: ലോ​ക​പ​രി​സ്ഥി​തിദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന വൃ​ക്ഷ​തൈ വി​ത​ര​ണോ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.ആ​ഗ്ന​ൽ ഡേ​വി​ഡ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ ​ന​ൽ​കി നി​ർ​വ​ഹി​ച്ചു. പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്കര​ണ സ്കി​റ്റു​ക​ളും ഡാ​ൻ​സു​ക​ളും ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ളി​ലെ ബ​യോ​ഡൈ​വേ​ഴ്സി​റ്റി, ഇ​ക്കോ ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തോ​ട്ടം വൃ​ത്തി​യാ​ക്ക​ലും പു​തി​യ ചെ​ടി​ക​ളു​ടെ ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു.

ഗൂ​ളി​ക്ക​ട​വ് മ​ല​വാ​ര​ത്ത്
പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം

അ​ഗ​ളി:​ ലോ​ക പ​രി​സ്ഥി​തിദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഗ​ളി ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ കീ​ഴി​ൽ ഒ​മ്മ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗൂ​ളി​ക്ക​ട​വ് കാ​ര​റ വ​നഭാ​ഗ​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.​ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്രീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ സി. ​സു​മേ​ഷ് മു​ഖ്യാതി​ഥി​യാ​യി. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ വി​.എ. സ​തീ​ഷ്, ദു​രൈ രാ​ജ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വ​ള്ളി​യ​മ്മ പ്ര​സം​ഗി​ച്ചു.​ ഒ​മ്മ​ല സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും പ​രി​സ്ഥി​തി ശു​ചീ​ക​ര​ണ-പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ല്ലാ​വൂ​ർ ഗ​വ. എ​ൽ​പി
സ്കൂ​ളി​ൽ

നെ​ന്മാ​റ: പ​ല്ലാ​വൂ​ർ ഗ​വ: എ​ൽ​പി സ്കൂ​ളി​ൽ ച​ങ്ങാ​തി​ക്കൊ​രു തൈ ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കൂ​ട്ടു​കാ​ർ​ക്ക് 5 തൈ​ക​ൾ കൈ​മാ​റി​ക്കൊ​ണ്ടാ​ണ് സെ​പ്തം​ബ​ർ 30 വ​രെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക
പ​ല്ല​ശന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ.​ സാ​യ്രാ​ധ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ നെ​ന്മാ​റ ബ്ലോ​ക്ക് റി​സോ​ഴ്സ്പേ​ഴ്സ​ൺ എ. ​ഹാ​റൂ​ൺ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് ടി.​ഇ. ഷൈ​മ, ത​മി​ഴ്നാ​ട് സ​യ​ൻ​സ് ഫോ​റം ത​ന്നാ​ച്ചി പ്ര​വ​ർ​ത്ത​ക ന​ന്ദി​നി, കെ.​ ശ്രീ​ജാ​മോ​ൾ, എം. ​പ്ര​വീ​ണ, കെ.​ഗി​രി​ജ എ​ന്നി​വ​ർ പ്രസംഗിച്ചു.

ക​രി​മ്പാ​റ എം​ഇ​എ​സ് ട്ര​സ്റ്റ്‌
പ​ബ്ലി​ക് സ്കൂ​ളി​ൽ

നെ​ന്മാ​റ: ക​രി​മ്പാ​റ എം​ഇ​എ​സ് ട്ര​സ്റ്റ്‌ പ​ബ്ലി​ക് സ്കൂ​ളി​ൽ വൃ​ക്ഷതൈ ​ന​ട​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യി​ലാ​വു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ, മാ​നേ​ജ​ർ ജ​മീ​ർ, പ്ര​ധാ​ന അ​ധ്യാ​പി​ക ബി​ന്ദു മാ​ത്യു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും തൈ​ക​ൾ ​നട്ടു.

നെല്ലിപ്പതി മ​ല്ലീ​ശ്വ​ര
വി​ദ്യാ​നി​കേ​ത​നി​ൽ

അഗളി: ഭൂ​മി​യെ സം​ര​ക്ഷി​ക്കാം ജീ​വ​ൻ ര​ക്ഷി​ക്കാം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി നെ​ല്ലി​പ്പ​തി മ​ല്ലീ​ശ്വ​ര വി​ദ്യാ​നി​കേ​ത​ൻ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു.​ റാ​ലി​യും മു​ദ്രാ​വാ​ക്യ​ങ്ങ​ളും പോ​സ്റ്റ​റു​ക​ളു​മാ​യി കു​ട്ടി​ക​ൾ അ​ണി​നി​രന്നു. കാ​ന​ഡ​യി​ൽ നി​ന്നും എ​ത്തി​യ അ​ഭ​യ്, കൃ​ഷ്ണ​പണി​ക്ക​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥിനി അ​ന​ഘ പ​രി​സ്ഥി​തി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്രി​ൻ​സി​പ്പൽ ഷാ​ജി സ​ന്ദേ​ശം ന​ൽ​കി. മെ​ഡി​സി​ന​ൽ മാ​ഗ​സി​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ ക​വി​ത സ്വാ​ഗ​ത​വും അ​പ​ർ​ണ ന​ന്ദി​യും പ​റ​ഞ്ഞു.

തൊ​ടു​കാ​പ്പ്കു​ന്ന് ഇ​ക്കോ
ടൂ​റി​സം സെ​ന്‍റ​റി​ൽ

മ​ണ്ണാ​ർ​ക്കാ​ട്: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ, മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ളജ് ബോ​ട്ട​ണി- കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​എ​ന്നി​വ ചേ​ർ​ന്ന് തൊ​ടു​കാ​പ്പ്കു​ന്ന് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കസം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ​പി​എ​സ് പ​യ്യ​നെ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ക്ഷ​ത്രവ​ന​ പ​രി​ച​ര​ണം, പ്ലാ​സ്റ്റി​ക്മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, ട്ര​ക്കിം​ഗ് എ​ന്നി​വ​യും ന​ട​ന്നു.

കോ​ളേ​ജ് ബോ​ട്ട​ണി-കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റുക​ൾ ത​യ്യാ​റാ​ക്കി​യ വി​ത്തു​ണ്ട​ക​ൾ വ​നംവ​കു​പ്പി​ന് കൈ​മാ​റി. മ​ണ്ണാ​ർ​ക്കാ​ട് റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ. സു​ബൈ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​നി​ൽകു​മാ​ർ, തൊ​ടു​കാ​പ്പ്കു​ന്ന് ഇ​ക്കോ ടൂ​റി​സം സെ​ക്ര​ട്ട​റി കെ.​കെ. സു​ബ്ര​മ​ണ്യ​ൻ, ക​ച്ചേ​രി​പ്പ​റ​മ്പ് വ​നസം​ര​ക്ഷ​ണസ​മി​തി ക​ൺ​വീ​ന​ർ കെ. ​ബി​ന്ദു, കാ​ട്ടു​തീ സം​ര​ക്ഷ​ണസ​മി​തി ക​ൺ​വീ​ന​ർ ഉ​ണ്ണി വ​ര​ദ​ൻ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ​മാ​രാ​യ ഡോ. ​ന​സീ​മ, ഡോ. ജൂ​ലി​യ, ഡോ. ​ടി.​എ​ൻ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഡോ. ​ടി. സൈ​നു​ൽ ആ​ബി​ദ് പ്രസംഗിച്ചു.

സീ​ഡ് ബൗ​ൾ നി​ർ​മാ​ണ​വും ഫ​ല​വൃ​ക്ഷ വി​ത്തെ​റി​യ​ലും

നെ​ന്മാ​റ: സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ സ​ർ​വീ​സ് സൊ​സൈ​റ്റി (സ്വി​സ്), വ​നംവ​കു​പ്പ് നെ​ന്മാ​റ ഡി​വി​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ജി മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് കോ​ളജ്, ഗം​ഗോ​ത്രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സീ​ഡ് ബൗ​ൾ നി​ർ​മാ​ണ​വും ഫ​ല​വൃ​ക്ഷ വി​ത്തെ​റി​യ​ലും സം​ഘ​ടി​പ്പി​ച്ചു. പോ​ത്തു​ണ്ടി വ​ന​മേ​ഖ​ല​യി​ലാ​ണ് ഫ​ല​വൃ​ക്ഷ വി​ത്തെ​റി​യ​ൽ ന​ട​ത്തി​യ​ത്. പോ​ത്തു​ണ്ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​സു​ധീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ. ​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ശി​വ​ശ​ങ്ക​ര​ൻ ക്ലാ​സ് ന​യി​ച്ചു. വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ർ.​റി​തു, എ​സ്.​ വി​നോ​ദ്, എം. ​മ​ണി​ദാ​സ് അ​ധ്യാ​പ​ക​രാ​യ ബീ​ന വി​നോ​ദ്, എ​സ്. സ്നേ​ഹ, യു.​ രൂ​പി​ക വി​ദ്യാ​ർ​ഥിക​ളാ​യ ആ​ർ​ദ്ര, മ​നീ​ഷ്, അ​ല​ൻ സ്വി​സ് കോ​-ഓർ​ഡി​നേ​റ്റ​ർ സി. ​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ട്ട​പ്പാ​ടി ബ്ലോ​ക്ക്
പ​ഞ്ചാ​യ​ത്തിൽ

അ​ഗ​ളി:​ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല ദി​നാ​ച​ര​ണം മ​ട്ട​ത്തു​കാ​ട് ജി​ടി​എ​ച്ച്എ​സിൽ ന​ട​ത്തി. സ്കൂ​ൾ പ​രി​സ​ര​ത്ത് വി​വി​ധ ഇ​നം വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.കെ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺകാ​ളി​യ​മ്മ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രേ​ഖ, ന​വകേ​ര​ള മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ എം. ​അ​രു​ൺ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

നന്മ ​അ​ക​ത്തേ​ത്ത​റ

ഒ​ല​വ​ക്കോ​ട്: നന്മ ​അ​ക​ത്തേ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ണാ​വി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ ഘോ​ഷ​യാ​ത്ര റെ​യി​ൽ​വേ കോ​ള​നി അ​ക്ഷ​യ സെ​ന്‍റ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​ക്ടോ​റി​യ കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​എ. റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നന്മ ​പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​മൂ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ധോ​ണി ലീ​ഡ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡോ.​തോ​മ​സ് ജോ​ർ​ജ,് നന്മ ​സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ തോ​മ​സ,് വൈ​സ് പ്ര​സി​ഡ​ന്‍റ്് അ​ര​വി​ന്ദാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രോ​ബാ​ഗ് നി​റ​യ്ക്കു​ന്ന​തി​ന്‍റെ സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ ഗോ​പി​നാ​ഥ​ൻ വി​ശ​ദീ​ക​രി​ച്ചു. പ​ച്ച​ക്ക​റി തൈ​ക​ളും ഗ്രോ​ബാ​ഗും സൗ​ജ​ന്യ​വി​ത​ര​ണം ന​ട​ത്തി.

അയിലമുടി വ​ന​സം​ര​ക്ഷ​ണ​സ​മി​തി​

നെ​ന്മാ​റ: അ​യി​ല​മു​ടി വ​നസം​ര​ക്ഷ​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ഴി​യാ​ട് സെ​ക്ഷ​ന് കീ​ഴി​ൽ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു. ക​ണി​മം​ഗ​ലം ബോ​യ്സ് ഓ​ഫ് കേ​ര​ള ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ച് ചെ​ട്ടി​കു​ള​മ്പ് വി​ല്ലേ​ജ് ഫോ​റ​സ്റ്റ് ക​മ്മി​റ്റി​യി​ൽ പ​ഴ​വൃ​ക്ഷതൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. അ​യി​ല​മു​ടി വി​എ​സ്എ​സ് സെ​ക്ര​ട്ട​റി പി.​ബി. ര​തീ​ഷ്, പ്ര​സി​ഡ​ന്‍റ് കു​ട്ട​ൻ മ​ണ​ലാ​ടി, ഷാ​ജു, ബി​എ​ഫ്ഒ സെ​ന്തി​ൽ, ക്ല​ബ് സെ​ക്ര​ട്ട​റി സു​ജി​ത്ത്, പ്ര​സി​ഡ​ന്‍റ് ആ​ർ.​ മ​നു, മു​ര​ളി ര​വി, ക്ല​ബ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​തൈക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും കൈ​ക്കൊ​ണ്ടു. പ​രി​സ്ഥി​തിദി​ന പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

പെ​രു​മാ​ട്ടി ഗ്രാ​മീ​ണവാ​യ​ന​ശാ​ല​

വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യും ,കെ​എ​സ്എ​സ്പി​യു പെ​രു​മാ​ട്ടി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം നെ​ന്മാ​റ ഡി​എ​ഫ്ഒ പ്ര​വീ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​ളയോ​ടി വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. എം. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,പി. ​ര​തീ​ഷ്, എം. ​മോ​ഹ​ന​ൻ, ര​ഞ്ജി​ത്ത്, ഹ​രി​ശ​ങ്ക​ർ, ര​ശ്മി, പീ​താം​ബ​ര​ൻ, ഹ​രി​ശ​ങ്ക​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ല​ങ്കോ​ട് നെന്മേ​നി
എഎ​ൽപി സ്കൂ​ളി​ൽ

കൊ​ല്ല​ങ്കോ​ട്: നെന്മേനി എഎ​ൽപി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷതൈ ​ന​ട്ടു. കൊ​ല്ല​ങ്കോ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തും, കാ​ർ​ഷി​ക ക്ഷേ​മ, കാ​ർ​ഷി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ച​ത്. കൊ​ല്ല​ങ്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് കെ.​സ​ത്യ​പാ​ൽ തൈന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ സു​നി​ത, കൃ​ഷി ഓ​ഫീ​സ​ർ ജ്യോ​തി, കൃ​ഷിവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​ജി​ത്ത് പ്രസംഗിച്ചു.

ആലത്തൂർ എ​എ​സ്എം​എം
ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ

ആ​ല​ത്തൂ​ർ: എ​എ​സ്എം​എം ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ലെ എ​ൻസിസി, സ​യ​ൻ​സ്, ഇ​ക്കോ ക്ല​ബ്ബു​ക​ളും ആ​ല​ത്തൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കും സം​യു​ക്ത​മാ​യി പ​രി​സ്ഥി​തിദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ത​ണ​ൽ വൃ​ക്ഷ​തൈ​യും പോ​സ്റ്റ​റു​ക​ളും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തായിരുന്നു ആ​ഘോ​ഷം. ഫെ​ഡ​റ​ൽബാ​ങ്ക് സീ​നി​യ​ർ​ മാ​നേ​ജ​ർ അ​പ​ർ​ണ അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് പി. ​സ​ജി​നി അ​ധ്യക്ഷ​ത വ​ഹി​ച്ചു.