മ​ല്ല​ൻ​കു​ള​മ്പ് റോ​ഡരികിൽ അ​പ​ക​ട​ക്കുഴി
Friday, June 6, 2025 1:28 AM IST
വ​ണ്ടി​ത്താ​വ​ളം: ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യി​ൽ മ​ല്ല​ൻ​കു​ള​ന്പ് പാ​ത​യി​ടി​ഞ്ഞു​രൂ​പ​പ്പെ​ട്ട കു​ഴി അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ. രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​ൻ കു​റ്റി​ച്ചെ​ടി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​തു മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. എ​ന്നാ​ൽ ഏ​തു​നി​മി​ഷ​വും വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാം എ​ന്ന സ്ഥി​തി​യു​ണ്ട്. റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും രാ​ത്രി​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്നു.